play-sharp-fill
കോട്ടയം ജില്ലയില്‍ 31 പേര്‍ക്ക് കോവിഡ്; 18 പേര്‍ക്ക് രോഗമുക്തി

കോട്ടയം ജില്ലയില്‍ 31 പേര്‍ക്ക് കോവിഡ്; 18 പേര്‍ക്ക് രോഗമുക്തി

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ 31 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 18 പേര്‍ രോഗമുക്തരായി. 2268 പരിശോധനാഫലങ്ങളാണു ലഭിച്ചത്.


രോഗം ബാധിച്ചവരില്‍ 11 പുരുഷന്‍മാരും 19 സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 8 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ 303 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447498 പേര്‍
കോവിഡ് ബാധിതരായി. 445686 പേര്‍ രോഗമുക്തി നേടി.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

പാലാ, കോട്ടയം-3
അതിരമ്പുഴ, കാഞ്ഞിരപ്പള്ളി, തീക്കോയി, ചിറക്കടവ്, കരൂര്‍-2
വെള്ളൂര്‍, പാമ്പാടി, നെടുംകുന്നം, കടനാട്, തൃക്കൊടിത്താനം, പുതുപ്പള്ളി, കറുകച്ചാല്‍, തിടനാട്, ഉഴവൂര്‍, അയ്മനം, വാഴൂര്‍, വെച്ചൂര്‍, കുറവിലങ്ങാട്, ആര്‍പ്പൂക്കര, മാഞ്ഞൂര്‍-1