കടയിൽ നിന്നും വാങ്ങിയ സാധനങ്ങൾക്ക് പണം നല്‍കിയില്ല; ചോദ്യം ചെയ്ത വ്യാപാരിക്ക് ക്രൂര മർദ്ദനം, പ്രതി ഒളിവിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: വർക്കലയിൽ വ്യാപാരിക്ക് ക്രൂര മർദ്ദനം. കടയിൽ നിന്നും വാങ്ങിയ സാധങ്ങൾക്കുളള പണം ആവശ്യപ്പെട്ടപ്പോഴാണ് വർക്കല സ്വദേശിയായ അനീഷ് വ്യാപാരിയെ മ‍ർദ്ദിച്ചത്. പരിക്കേറ്റ കടയുടമ സതീശ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി അനീഷ് ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സതീശന്റെ കടയിൽ സാധനങ്ങള്‍ വാങ്ങാൻ അനീഷെത്തിയത്. കടയുടമയുടെ അയൽവാസി കൂടിയാണ് അനീഷ് മുട്ടയും പഴവും വാങ്ങി. പണം ചോദിച്ചപ്പോള്‍ നൽകിയില്ല. വാക്കു തർക്കത്തിനൊടുവിൽ സാധനങ്ങള്‍ സതീശൻ തിരിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്നാണ് തടികഷണവും കൈകൊണ്ടും സതീശനെ പ്രതി ആക്രമിച്ചത്. സതീശനെ മർദ്ദിച്ച അവശനാക്കിയ ശേഷം പ്രതി കടയിൽ നിന്നും ഇറങ്ങിയോടി. മർദ്ദനത്തിൽ സതീശന്റെ കൈക്ക് പൊട്ടലുണ്ട്. വ‍‍ർക്കല സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ് സതീശ് ഇപ്പോൾ