ചങ്ങനാശേരി തുരുത്തിയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം; മരിച്ച ദമ്പതികളെ തിരിച്ചറിഞ്ഞു; കോട്ടയത്ത് മന്ദിരം കവലയിൽ കട നടത്തുന്ന വഞ്ഞിപ്പുഴ സൈജു, ഭാര്യ വിബി എന്നിവരാണ് മരിച്ചത്
സ്വന്തം ലേഖകൻ
കോട്ടയം: ചങ്ങനാശേരി തുരുത്തിയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ദമ്പതികളെ തിരിച്ചറിഞ്ഞു. കോട്ടയത്ത് മന്ദിരം കവലയിൽ കട നടത്തുന്ന വഞ്ഞിപ്പുഴ സൈജു, ഭാര്യ വിബി എന്നിവരാണ് മരിച്ചത്.
എം.സി റോഡിൽ ചങ്ങനാശേരി തുരുത്തിയിൽ പുന്നമൂട് ജംഗ്ഷന് സമീപം ഉച്ചകഴിഞ്ഞ് 2.45 ഓടെയാണ് അപകടം ഉണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചങ്ങനാശ്ശേരി നിന്നും അമിത വേഗത്തിൽ എത്തിയ കാർ, കോട്ടയം ഭാഗത്തു നിന്നും എത്തിയ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
നിയന്ത്രണംവിട്ട കാർ സ്കൂട്ടറിൽ ഇടിച്ച ശേഷം റോഡരികിലെ മതിലിനോട് ചേർത്ത് ഇരുവരെയും ഇടിച്ച് വീഴ്ത്തുകയായിരുന്നു.ഇടിയുടെ ആഘാത്തതിൽ സ്‌കൂട്ടറുമായി നിരങ്ങി നീങ്ങിയ കാർ സമീപത്തെ ചായക്കടയിൽ ഇടിച്ചാണ് നിന്നത്. കാർ നിരങ്ങി നീങ്ങുമ്പോഴെല്ലാം യാത്രക്കാരായ ദമ്പതികൾ ഇതിനിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സൈജു സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന വിബിയേയും ഗുരുതരമായ പരിക്കുകളോടെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷവുമാണ് മരിച്ചത്.
സൈജുവിൻ്റെ മൃതദേഹംമെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചങ്ങനാശേരി, ചിങ്ങവനം പൊലീസ് സംഘം സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.