Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കോട്ടയം അനുപമ തീയറ്ററിൽ മാറ്റിനി ഷോ മമ്മൂട്ടി ചിത്രം ഭീഷ്മയുടെ പ്രദർശനത്തിനിടെ വൈദ്യുതി മുടങ്ങി. പ്രകോപിതരായ ഒരു സംഘം ആളുകൾ തീയറ്ററിൽ അക്രമമുണ്ടാക്കി. ജനറേറ്റർ പ്രവർത്തിപ്പിച്ച് ഷോ പുനരാരംഭിച്ചെങ്കിലും സംഘം ബഹളം തുടർന്നു. ഒടുവിൽ പൊലീസ് സംഭവസ്ഥലത്തെത്തി മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മമ്മൂട്ടി ചിത്രം ഭീഷ്മയുടെ മാറ്റിനി പ്രദർശനത്തിനിടെ തീയറ്ററിനുള്ളിൽ വൈദ്യുതി മുടങ്ങി. ഇതിൽ പ്രകോപിതരായ ഒരു വിഭാ​ഗം ആളുകൾ തീയറ്ററിൽ കിടന്ന് ബഹളം വച്ചു.

ജനറേറ്റർ പ്രവർത്തിപ്പിച്ച് ഷോ പുനരാരംഭിച്ചെങ്കിലും മതിയായ എസി ലഭിക്കുന്നില്ലെന്നാരോപിച്ച് വീണ്ടും സംഘം ബഹളം വച്ചു.

ഒടുവിൽ ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയും, പൊലീസെത്തി മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് സമാധാനാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.