play-sharp-fill
വാഹനത്തിനു സൈഡ് നല്കിയില്ല; യുവാവിനെ അയൽക്കാരൻ എയർഗൺ ഉപയോഗിച്ച് വെടിവച്ചു; സംഭവം ഇടുക്കിയിൽ

വാഹനത്തിനു സൈഡ് നല്കിയില്ല; യുവാവിനെ അയൽക്കാരൻ എയർഗൺ ഉപയോഗിച്ച് വെടിവച്ചു; സംഭവം ഇടുക്കിയിൽ

സ്വന്തം ലേഖകൻ
ഇടുക്കി: ∙ വാഹനത്തിനു സൈഡ് കൊടുക്കാത്തതിനെത്തുടർന്ന് യുവാവിനെ അയൽക്കാരൻ എയർഗൺ ഉപയോഗിച്ച് വെടിവച്ചതായി കേസ്.

സൂര്യനെല്ലി സ്വദേശി മൈക്കിൾ രാജിനാണ് (28) വെടിയേറ്റത്. വെടിയുതിർത്ത ബിഎൽ റാം സ്വദേശി കരിപ്പക്കാട്ട് ബിജു വർഗീസിനെ(38) ശാന്തൻപാറ പൊലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ മൈക്കിൾ രാജിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. മൈക്കിൾ രാജിനും ബിജുവിനും ബിഎൽ റാമിൽ ഏലത്തോട്ടമുണ്ട്. ഇരുവരുടെയും തോട്ടത്തിലേക്ക് ഒരു വഴിയിലൂടെയാണു പോകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകിട്ട് തോട്ടത്തിൽ നിന്നു ബിജുവും തോട്ടത്തിലേക്ക് മൈക്കിൾ രാജും വാഹനവുമായി എത്തി. തുടർന്ന് വാഹനത്തിനു സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും ബിജു വാഹനത്തിനകത്തു സൂക്ഷിച്ചിരുന്ന എയർഗൺ എടുത്ത് വെടിവയ്ക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

മൈക്കിൾ രാജിന്റെ വയറിനാണ് വെടിയേറ്റത്. മൈക്കിൾ രാജിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് മൈക്കിൾ രാജിനെ ആശുപത്രിയിലേക്കു മാറ്റി. വാഹനത്തിൽ കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ ബിജുവിനെ ശാന്തൻപാറ പൊലീസ് പിടികൂടി.