play-sharp-fill
കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം ജില്ലയിൽ ഫെബ്രുവരി 19 ശനിയാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

കോട്ടയം സെൻട്രൽ സെക്ഷന്റെ പരിധിയിൽ ഗുരുമന്ദിരം ട്രാൻസ്‌ഫോർമറിന്റെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാഞ്ഞിരത്തുംമൂട്, പേരച്ചുവട് ട്രാൻസ്‌ഫോമറുകളിൽ രാവിലെ 10 മുതൽ വൈകിട്ട് 3 വരെ വൈദ്യുതി മുടങ്ങും.

വാകത്താനം സെക്ഷൻ പരിധിയിൽ ഇളവക്കോട്ട, ഞാലിയാകുഴി, പരിപാലന, പുതുശ്ശേരി, തൃക്കോതമംഗലം, വടക്കേക്കര, വന്നല, തൃക്കോതമംഗലം എൽപി സ്‌കൂൾ, പന്ത്രണ്ടാം കുഴി, എമറാൾഡ്, കാടമുറി പാണകുന്നു, സിഎസ്‌ഐ പള്ളിക്കുന്ന്, ചക്കൻ ചിറ, മാമ്പഴകുന്ന് എന്നീ ഭാഗങ്ങളിൽ രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കൊച്ചു റോഡ്, പാലമറ്റം,മാടതാനി, ഏരിയയിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പച്ചാത്തോട്, പൈക സബ് സ്റ്റേഷ ഷൻ പരിസര പ്രദേശങ്ങളിലും രാവിലെ 9.30 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

കുറിച്ചി സെക്ഷന്റെ പരിധിയിൽ വൈദ്യരുപടി ട്രാൻസ്ഫോർമറിൽ രാവില 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അലക്കു കടവ് ട്രാൻസ്‌ഫോർമറിന്റെ പരിധിയിലുള്ള പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5.00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.