കോട്ടയം കുമാരനല്ലൂര്‍ ബാങ്കില്‍ സിപിഎം നേതാവിന്റെ അഴിമതി: കേസെടുക്കാത്തത് ഉന്നത ഇടപെടല്‍ മൂലമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്
സ്വന്തം ലേഖിക
കോട്ടയം: കുമാരനല്ലൂര്‍ ബാങ്കില്‍ അഴിമതി നടത്തിയതിൽ സിപിഎം നേതാവിനെതിരെ തെളിവുണ്ടായിട്ടും കേസ് എടുക്കാത്തത് ഉന്നത സിപിഎം ഇടപെടല്‍ കൊണ്ടാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍.
മുൻപും നിക്ഷേപകരുടെ പണം തട്ടിയെടുത്തു പിടിക്കപ്പെട്ടിട്ടുള്ള നേതാവിനെ ബാങ്ക് ഭരണസമിതി തന്നെ ജോലിയില്‍ നിന്നും പുറത്താക്കേണ്ടി വന്ന സാഹചര്യം പരിശോധിക്കണം. സിപിഎം ഏറ്റുമാനൂര്‍ ഏരിയാ കമ്മിറ്റി അംഗവും 10 വര്‍ഷം കുമാരനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന നേതാവ് നിലവിൽ ബാങ്കില്‍ കളക്ഷന്‍ ഏജന്റായി ജോലി ചെയ്യുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരവധി പരാതികള്‍ ഉണ്ടായിട്ടും ഇദ്ദേഹത്തിനെതിരേ കേസ് എടുത്ത് അന്വേഷണം നടത്താന്‍ സാധിക്കാത്തത് മന്ത്രിയുടെ ഇടപെടല്‍ കൊണ്ടാണെന്നാണ് ആരോപണം.
ജില്ലയില്‍ സമാനമായ തട്ടിപ്പുകള്‍ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ചു നടക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുമാരനല്ലൂര്‍ ബാങ്കില്‍ തട്ടിപ്പ് നടത്തിയ സിപിഎം നേതാവിനെതിരേ കേസ് എടുക്കുവാന്‍ തയാറായില്ലെങ്കില്‍ ബിജെപി ശക്തമായ സമര പരിപാടികളുമായി മുമ്പോട്ട് പോകുമെന്ന് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ അറിയിച്ചു.