കണ്ണൂർ മാതമംഗലം വിഷയം ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ പരിഹരിക്കാനുള്ള ഉഭയകക്ഷി ചർച്ച ഈ മാസം 21 ന് നടക്കും,വ്യവസായങ്ങൾ പൂട്ടിക്കുക സർക്കാർ നയമല്ലെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി, സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷമാണ് നിലവിലുള്ളതെന്നും മന്ത്രി
സ്വന്തം ലേഖിക
കണ്ണൂർ:മാതമംഗലം സംഭവത്തിൽ ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ ഈ മാസം 21ന് ചർച്ച നടക്കും ലേബർ കമ്മീഷണർ എസ്.ചിത്ര ഐ. എ. എസിന്റെ നേതൃത്വത്തിലാണ് ചർച്ച. സ്ഥാപനമുടമയുമായും തൊഴിലാളി യൂണിയൻ പ്രതിനിധികളുമായും ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ ചർച്ച നടത്തും.വ്യവസായങ്ങൾ പൂട്ടിക്കുക സർക്കാർ നയമല്ലെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു.
വാണിജ്യ-വ്യവസായ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തുന്നതിനൊപ്പം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി അറിയിച്ചു. തൊഴിൽ പ്രശ്നങ്ങളിൽ വകുപ്പ് ഉദ്യോഗസ്ഥർ അടിയന്തരമായി ഇടപെടുകയും പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയും ചെയ്യണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. തൊഴിലാളി-തൊഴിലുടമ ബന്ധം ശക്തമാക്കാനുള്ള നടപടികളാണ് തൊഴിൽവകുപ്പ് സ്വീകരിച്ചുവരുന്നതെന്നും മന്ത്രി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൊഴിലാളി,തൊഴിലുടമ, സർക്കാർ എന്നിങ്ങനെ ത്രികക്ഷി സമ്പ്രദായം ശക്തിപ്പെടുത്തി ഉഭയകക്ഷി ചർച്ചകളിലൂടെ എല്ലാ പ്രശ്നങ്ങളും രമ്യമായി പരിഹരിക്കുക എന്നതാണ് സർക്കാർ നിലപാട്. മാതമംഗലത്തും മാടായിയിലും സർക്കാരിന്റെ നിലപാട് ഇതുതന്നെയാണ്. തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന അനാരോഗ്യകരമായ പ്രവണതകൾക്കെതിരെ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചു വരികയാണ്. തൊഴിലുടമകളും തൊഴിലാളികളും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും വി ശിവൻകുട്ടി അറിയിച്ചു.