പത്തനംത്തിട്ടയിൽ നിയന്ത്രണം വിട്ട കാർ ഇരുചക്രവാഹന ഷോറൂമിലേക്ക് ഇടിച്ചു കയറി നിരവധി വാഹനങ്ങൾ തകർന്നു; പത്തനംതിട്ട കോളേജ് ജംഗ്ഷനില്‍ ഇന്ന് വൈകുന്നേരം ആറു മണിയോടെയായിരുന്നു അപകടം.
സ്വന്തം ലേഖിക
പത്തനംതിട്ട :പത്തനംതിട്ടയിൽ നിയന്ത്രണം വിട്ട കാർ ഇരുചക്രവാഹന ഷോറൂമിലേക്ക് ഇടിച്ചു കയറി നിരവധി വാഹനങ്ങൾ തകര്‍ന്നു. പത്തനംതിട്ട കോളേജ് ജംഗ്ഷനില്‍ ഇന്ന് വൈകുന്നേരം ആറു മണിയോടെയായിരുന്നു അപകടം. അടൂര്‍ ഭാഗത്തുനിന്നും വന്ന കാര്‍ ഐശ്വര്യ ടി.വി.എസ് ഷോറൂമിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിൽ ആര്‍ക്കും പരിക്കുകളില്ല . ഇരുചക്രവാഹന ഷോറൂമിന്റെ ഗേറ്റും മതിലും തകര്‍ന്നു. പതിനൊന്നോളം വാഹനങ്ങള്‍ തകര്‍ന്നതായി ഷോറൂം ഉടമ സുമേഷ് ഐശ്വര്യ പറഞ്ഞു.
Third Eye News Live
0