play-sharp-fill
കുറുവന്‍കോണം കൊലപാതകം; പ്രതി മോഷ്ടിച്ച മാല കണ്ടെത്തി;  ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചിരുന്ന തൊണ്ടിമുതല്‍ അന്വേഷണ സംഘം ശേഖരിച്ചു

കുറുവന്‍കോണം കൊലപാതകം; പ്രതി മോഷ്ടിച്ച മാല കണ്ടെത്തി; ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചിരുന്ന തൊണ്ടിമുതല്‍ അന്വേഷണ സംഘം ശേഖരിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കുറുവന്‍കോണം കൊലപാതകക്കേസില്‍ പ്രതി മോഷ്ടിച്ച മാല കണ്ടെത്തി. തിരുവനന്തപുരം പഴയകട ജംഗ്ഷനിലെ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചിരുന്നു തൊണ്ടിമുതല്‍ അന്വേഷണ സംഘം ശേഖരിച്ചു.


മോഷണത്തിന് വേണ്ടിയായിരുന്നു വിനീതയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പറഞ്ഞു. ഇതോടെ മോഷ്ടിച്ച മാല കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. ഇന്ന് രാവിലെ തമിഴ്നാട്ടില്‍ നിന്നുമാണ് രാജേന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഞായറാഴ്ചയാണ് അമ്പലമുക്കില്‍ ചെടി വില്‍പ്പന നടത്തുന്ന കടയിലെ ജീവനക്കാരി വിനീത കൊല്ലപ്പെട്ടത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ചെടികള്‍ക്ക് വെള്ളമൊഴിക്കാനാണ് ഞായറാഴ്ച്ചയാണെങ്കിലും വിനീത ജോലിസ്ഥലത്ത് എത്തിയത്.

ചെടികള്‍ വാങ്ങാനായി രണ്ടുപേര്‍ വന്നെങ്കിലും ആരെയും കാണാതിരുന്നതോടെ ഉടമസ്ഥനെ ബന്ധപ്പെട്ട് കടയില്‍ ആരുമില്ലെന്ന് അറിയിക്കുകയായിരുന്നു. സംശയം തോന്നിയ ഉടമസ്ഥന്‍ മറ്റൊരു ജീവനക്കാരിയെ സ്ഥലത്തേക്ക് പറഞ്ഞുവിട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നഴ്സറിയുടെ ഇടതുഭാഗത്തെ ഇടുങ്ങിയ സ്ഥലത്ത് വിനീതയുടെ മൃതേദഹം കണ്ടെത്തിയത്. വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപവന്റെ മാലയാണ് കാണാതായത്. കൈയില്‍ 25000 രൂപ ഉണ്ടായിരുന്നെന്നും യുവതിയുടെ അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു.

അതേസമയം പ്രതി കൊടുംകുറ്റവാളിയാണെന്ന് പൊലീസ് പറഞ്ഞു. രാജേന്ദ്രന്‍ 2014ല്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ്. പേരൂര്‍ക്കടയിലെ ഹോട്ടല്‍ ജീവനക്കാരനായി കഴിഞ്ഞിരുന്ന പ്രതി തമിഴ്നാട് സ്വദേശിയാണെന്നും പൊലീസ് പറഞ്ഞു. ഇയാളും കൊല്ലപ്പെട്ട വിനീതയുമായി മുന്‍ പരിചയമുണ്ടോ എന്നതിലും അന്വേഷണം നടക്കുകയാണ്. വിനീതയെ കൊലപ്പെടുത്തുന്നതിനിടെ പ്രതി കയ്യില്‍ കത്തി തിരുകിയിരുന്നു. ഇതുംസംബന്ധിച്ച് പ്രതി കുറ്റസമ്മതം നടത്തിയെന്നും ഐജി സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.