മുഖത്തും തുടയിലും ക്രൂരമായി മര്‍ദ്ദനം; പൂജപ്പുരയില്‍ മനോരോഗിയായ യുവതിയെ  കൊലപ്പെടുത്തിയത് സ്വത്തിന് വേണ്ടി; കുറ്റം സമ്മതിച്ച്‌ സഹോദരന്‍

മുഖത്തും തുടയിലും ക്രൂരമായി മര്‍ദ്ദനം; പൂജപ്പുരയില്‍ മനോരോഗിയായ യുവതിയെ കൊലപ്പെടുത്തിയത് സ്വത്തിന് വേണ്ടി; കുറ്റം സമ്മതിച്ച്‌ സഹോദരന്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: പൂജപ്പുരയില്‍ മനോരോഗിയായ യുവതി കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ സഹോദരനാണെന്ന് വെളിപ്പെടുത്തല്‍.

കൊല്ലപ്പെട്ട നിഷയുടെ സഹോദരന്‍ സുരേഷിനെ പൂജപ്പുര പൊലീസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വത്തിനു വേണ്ടിയാണ് ഇയാള്‍ സഹോദരിയെ
കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ചയാണ് വീടിനുള്ളില്‍ നിന്ന് നിഷയുടെ മൃതദേഹം കണ്ടെത്തിയത്.

മുഖവും തുടയും അടിച്ചു തകര്‍ത്തതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

എന്നാല്‍ വീണ് പരിക്കേറ്റതാണ് എന്നാണ് സുരേഷ് പൊലീസിനോട് പറഞ്ഞത്.

വിശദമായ ചോദ്യംചെയ്യലിലാണ് കൊലപാതകമാണെന്ന് ഇയാള്‍ സമ്മതിച്ചത്.