മാളികപുറത്തേക്ക് പോകാൻ അനുമതി നല്‍കിയില്ല; ശബരിമലയില്‍ തീര്ഥാടകന് തേങ്ങ കൊണ്ട് എറിഞ്ഞ് ജീവനക്കാരന് പരിക്ക്
സ്വന്തം ലേഖകൻ
പമ്പ: ശബരിമലയില്‍ തീര്ഥാടകന് തേങ്ങ കൊണ്ട് എറിഞ്ഞ് ജീവനക്കാരന് പരിക്ക്.
കോഴിക്കോട് ഉള്ളേരി സ്വദേശി ബിനീഷിനാണ് പരിക്കേറ്റത്. തേങ്ങ എറിഞ്ഞ തീര്‍ഥാടകനെ പിന്നീട് പമ്പയില്‍ നിന്നും പോലീസ് പിടികൂടി.
ബീനീഷ് സന്നിധാനത്തെ താത്കാലിക ജീവനക്കാരനാണ്. ഉച്ചയ്ക്ക് നട അടച്ചതിനെ തുടര്‍ന്ന് ബിനീഷും മറ്റ് തൊഴിലാളികളും ചേര്‍ന്ന് മാളികപ്പുറവും പരിസരവും കഴുകി വൃത്തിയാക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ ആന്ധ്രയില്‍ നിന്നുള്ള ഒരു സംഘം അയ്യപ്പന്മാര് മാളികപ്പുറത്തേക്ക് പോകാന്‍ ശ്രമിച്ചു.
ഇവരെ തടഞ്ഞതോടെ സംഘത്തില്‍ ഒരാള്‍ ബിനീഷിന്റെ തലയ്ക്ക് തേങ്ങ കൊണ്ട് എറിയുകയായിരുന്നു.
Third Eye News Live
0