ചാണകം വാരി തേയ്ക്കരുതെന്ന് സന്ദീപാനന്ദ ഗിരി; കമ്മ്യൂണിസ്റ്റാനന്ത ഗിരി എന്ന് ട്രോളി സോഷ്യൽ മീഡിയ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ചാണകം വാരി തേയ്ക്കരുതെന്ന സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക് പോസ്റ്റിനെ ട്രോളി സോഷ്യൽ മീഡിയ.
കമ്മ്യൂണിസ്റ്റാനന്ത ഗിരി എന്ന കമന്റ് പങ്കുവച്ചാണ് സാമൂഹ്യമാധ്യമങ്ങൾ സന്ദീപാനന്ദ ഗിരിയെ ട്രോളിയത്.
എന്നാണ് കേരളത്തിലെ മനുഷ്യർ ചാണക വീട്ടിൽ നിന്നും മാറിയത് എന്തെങ്കിലും ആരെങ്കിലും തരുന്നത് വെറുതെ വിഴുങ്ങരുത് സ്വാമി എന്നും പോസ്റ്റിനെതിരെ സോഷ്യൽ മീഡിയ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചാണകം വാരി തേയ്ക്കരുത്, മൃഗങ്ങളിലുള്ള രോഗങ്ങൾ മനുഷ്യരിലേക്ക് പടരും എന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നിർദ്ദേശമാണ് സ്വാമി സന്ദീപാനന്ദ ഗിരി ഫേസ്ബുക്കിൽ പങ്കുവച്ചത്.
ഇതോടെയാണ് ട്രോളുകളും വിമർശനവും നിറഞ്ഞു തുടങ്ങിയത്.
‘കേരളത്തിൽ ആരും ചാണകം വാരി ദേഹത്തു തേക്കാറില്ല, അതുപോലെ തന്നെ സ്വന്തം അസറ്റ്സ് കത്തിച്ചു ആത്മരതി അനുഭവിക്കുന്ന സൈക്കോകളുമല്ല. പറയുമ്പോൾ എല്ലാം പറയണമല്ലൊ’, സോഷ്യൽ മീഡിയ പറയുന്നു.