കൊവിഡ് പ്രതിസന്ധി; പ്രവാസജീവിതം മതിയാക്കി ഫ്ളക്സ് പ്രിന്റിംഗ് യൂണിറ്റ് തുടങ്ങി കടക്കെണിയിലായ സ്ഥാപന ഉടമ തൂങ്ങി മരിച്ചു
സ്വന്തം ലേഖിക
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി മൂലം കടക്കെണിയിലായ സ്ഥാപന ഉടമ തൂങ്ങി മരിച്ചു.
പാപ്പനംകോട് എസ്റ്റേറ്റ് അവിട്ടത്തില്‍ ഉണ്ണികൃഷ്ണന്‍ നായരാണ് (44) മരിച്ചത്.
വഞ്ചിയൂരില്‍ യു.കെ. ഗ്രാഫിക്സ് എന്ന സ്ഥാപനം നടത്തി വരുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥാപനം അടച്ചുപൂട്ടൽ വക്കിലെത്തിയതോടെ
തിങ്കളാഴ്ച രാത്രിയാണ് ഉണ്ണികൃഷ്ണന്‍ നായര്‍ ബന്ധുവിനെ വിവരം അറിയിച്ച ശേഷം സ്ഥാപനത്തിനുള്ളില്‍ തൂങ്ങി മരിച്ചത്.
ബന്ധുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പ്രവാസിയായ ഉണ്ണികൃഷ്ണന്‍ നായര്‍ കൊവിഡ് വരുന്നതിന് രണ്ടു മാസം മുമ്പാണ് ഫ്ളക്സ് പ്രിന്റിംഗ് ഉള്‍പ്പടെയുള്ള സ്ഥാപനം തുടങ്ങിയത്.
കൊവിഡ് രൂക്ഷമായതോടെ സ്ഥാപനം അടച്ചിട്ടു. ഒന്നാം ഘട്ടത്തിന് ശേഷം തുറന്നപ്പോള്‍ പ്രവര്‍ത്തിക്കാതിരുന്നതു കാരണം മെഷീനുകള്‍ തകരാറിലാവുകയും സ്ഥാപനം മുന്നോട്ട് കൊണ്ടു പോകാനാവാത്ത സ്ഥിതിയിലെത്തുകയും ചെയ്തു.
മെഷീനുകളുടെ തകരാറ് പരിഹരിച്ച് വീണ്ടും സ്ഥാപനം തുറക്കാമെന്ന പ്രതീക്ഷയിലായിരുന്നെങ്കിലും കടബാധ്യതകളില്‍ നിന്ന് കര കയറാനായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
മൃതദേഹം ശാന്തി കവാടത്തില്‍ സംസ്‌കരിച്ചു. ഭാര്യ: രാജലക്ഷ്മി. മകന്‍ രണ്ട് വയസുള്ള അമര്‍നാഥ്.