play-sharp-fill
കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ പിടിച്ചുപറി; യാത്രക്കാരൻ്റെ മൊബൈൽ തട്ടിയെടുത്ത് ഓടിയയാളെ പിങ്ക് പൊലീസ് ഓടിച്ചിട്ട് പിടിച്ചു

കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ പിടിച്ചുപറി; യാത്രക്കാരൻ്റെ മൊബൈൽ തട്ടിയെടുത്ത് ഓടിയയാളെ പിങ്ക് പൊലീസ് ഓടിച്ചിട്ട് പിടിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: കെഎസ്ആർടിസി ബസ്റ്റാൻഡിനുള്ളിൽനിന്നും യാത്രക്കാരുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത് ഓടിയ പ്രതിയെ പിങ്ക് പോലീസ് സംഘം സാഹസികമായി പിടികൂടി .


കൊല്ലം സ്വദേശിയായ മോഷ്ടാവിനെയാണ് പിങ്ക് പൊലീസ് ഓടിച്ചിട്ട് പിടിച്ചത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎസ്ആർടിസി ബസ്റ്റാൻഡ് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പോലീസിലെ വനിതാ ഉദ്യോഗസ്ഥർ സംഭവം അറിഞ്ഞ് എത്തുകയും കള്ളനെ ഓടിച്ചിട്ട് പിടികൂടി കൂടുകയുമായിരുന്നു.തമിഴ്നാട് സ്വദേശിയായ മുഹമ്മദലിയെയാണ് പിടികൂടിയത്

തട്ടിയെടുത്ത മൊബൈൽഫോൺ ഇയാളുടെ കയ്യിൽ തന്നെ ഉണ്ടായിരുന്നു. എന്നാൽ പ്രതിയെ പിടികൂടിയിട്ടും പരാതിക്കാരനെ കണ്ടെത്താനായില്ല.

സീനിയർ സിവിൽ പോലീസ് ഓഫീസറായ താനിയ വർഗീസ് , സബീന ബീഗം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഇന്ന് വൈകിട്ട് 7.45 നാണ് സംഭവം.കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും ബാഗുമായി യുവാവ് തീയേറ്ററുകളിലേക്ക് ഓടിപ്പോകുന്നത് കണ്ട് പൊലീസ് ഉദ്യോഗസ്ഥർ പ്രതിയുടെ പിന്നാലെ ഓടുകയായിരുന്നു.

റോഡിലൂടെ ഓടിയ പ്രതിയെ തിയറ്ററിന് മുമ്പിൽ വെച്ച് പോലീസുകാർ സാഹസികമായി പിടികൂടി.

പരിശോധനയിൽ ഇയാളുടെ ബാഗിൽ നിന്നും മൊബൈൽ ഫോൺ കണ്ടെത്തി. തുടർന്ന് പോലീസിൻറെ ചോദ്യംചെയ്യലിൽ മൊബൈൽഫോൺ മോഷ്ടിച്ചതാണെന്ന് പ്രതി സമ്മതിച്ചു.

തുടർന്ന് നഗരത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കൺട്രോൾ സ്പൈഡർ പെട്രോളിന് സംഘത്തെ വനിതാ പോലീസുകാർ വിളിച്ചുവരുത്തി.

ഇവർ മോഷ്ടാവിനെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി . ഇവിടെയെത്തിയ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അതേ സമയം മൊബൈൽ ഫോൺ മോഷണം പോയതായി ഇതുവരെ ആരും സ്റ്റേഷനിൽ പരാതി നൽകിയിട്ടില്ല.