Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: ഭാര്യയുടെ പരാതിയില്‍ വിളിച്ചുവരുത്തിയപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പൊലീസുദ്യോഗസ്ഥരെ മര്‍ദിക്കുകയും ചെയ്തയാള്‍ അറസ്റ്റില്‍.

കുട്ടമംഗലം പിറക്കുന്നം മാറച്ചേരിയില്‍ വീട്ടില്‍ ജോണി (57) യെയാണ് അറസ്റ്റ് ചെയ്തത്. ഭാര്യയെ ഭീഷണിപ്പെടുത്തിയതിനും, സ്റ്റേഷനില്‍ അക്രമം കാണിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോണി ജോലി സ്ഥലത്ത് എത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി കഴിഞ്ഞ ദിവസം ഭാര്യ കോതമംഗലം പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ജോണിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്.

എന്നാല്‍ ഭാര്യയുടെ പരാതിയെക്കുറിച്ച്‌ ചോദച്ച്‌ അറിയുന്നതിനിടെ ജോണി എസ്.ഐയെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ആയിരുന്നു. തടയാനെത്തിയ രണ്ട് പൊലീസുദ്യോഗസ്ഥര്‍ക്കും മര്‍ദ്ദനമേറ്റു.

തുടര്‍ന്ന് ഇയാള്‍ പൊലീസ് സ്റ്റേഷനിലെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഏറെ ശ്രമപ്പെട്ടാണ് ജോണിയെ പൊലീസുകാര്‍ കീഴടക്കിയത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.