play-sharp-fill
കോട്ടയം പള്ളം ബ്ലോക്കിൽ ഭിന്നശേഷികാർക്ക് ചലന സഹായി/ ഉപകരണങ്ങൾ വിതരണം ചെയ്യുവാൻ ക്യാമ്പ് നടത്തി

കോട്ടയം പള്ളം ബ്ലോക്കിൽ ഭിന്നശേഷികാർക്ക് ചലന സഹായി/ ഉപകരണങ്ങൾ വിതരണം ചെയ്യുവാൻ ക്യാമ്പ് നടത്തി

കോട്ടയം: കോട്ടയം പാർലമെൻ്റ് മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലെയും ഭിന്നശേഷിക്കാർക്ക് സൗജന്യമായി ചലനസഹായി/ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിൻ്റെ ഭാഗമായി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുവാനുള്ള പള്ളം ബ്ലോക്കിലെ ക്യാമ്പിൻ്റെ ഉൽഘാടനം കുമാരനെല്ലൂർ മുനിസിപ്പൽ ടൗൺ ഹാളിൽ തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു.

40 ശതമാനമോ അതിൽ കൂടുതലോ ഭിന്നശേഷി ഉണ്ടെന്ന സർട്ടിഫിക്കറ്റ് ഉള്ളവരും, ബി.പി.എൽ/എ.പി.എൽ വിഭാഗത്തിൽപെട്ടവരും, പ്രതിമാസ വരുമാനം 15000/-രൂപയിൽ താഴെ ഉള്ളവരുമായ 100ഓളം ഗുണഭോക്താക്കൾ ക്യാമ്പിൽ പങ്കെടുത്തു. അർഹരായവർക്ക് ആവശ്യമായ ചലന സഹായി / ഉപകരണങ്ങൾ രണ്ടു മാസത്തിനകം സൗജന്യമായി വിതരണം ചെയ്യുമെന്ന് തോമസ് ചാഴികാടൻ എം.പി പറഞ്ഞു.


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമല ജിമ്മി, കോട്ടയം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ. വൈശാഖ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷീലമ്മ ജോസഫ്, അനിൽ .എം .ചാണ്ടി, സാബു പുതുപ്പറമ്പിൽ, ധനുജ സുരേന്ദ്രൻ, റേച്ചൽ കുര്യൻ, സിബി ജോൺ, രജനി അനിൽ, ദീപ ജീസസ്സ്, പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പൊന്നമ്മ ചന്ദ്രൻ, വിജയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.ടി സോമൻകുട്ടി, പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആനി മാമ്മൻ, വാകത്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റോസമ്മ മത്തായി, അയർക്കുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സീന ബിജു നാരായണൻ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ എൻ.പി പ്രമോദ് കുമാർ, ബ്ലോക്ക് സെക്രട്ടറി ഉത്തമൻ.ബി തുടങ്ങിയവർ പ്രസംഗിച്ചു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനപ്രതിനിധികളും, ജില്ലയിലെ വിദഗ്ദ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘവും, അലിംകോ ഉദ്യോഗസ്ഥരും, ജില്ലാ സാമൂഹ്യ നീതി ഉദ്യോഗസ്ഥരും, നേതൃത്വം കൊടുത്ത ക്യാമ്പിൽ 94 ഗുണഭോക്താക്കൾ പങ്കെടുത്തു.