play-sharp-fill
അമ്മയറിയാതെ കുഞ്ഞിനെ ദത്തു നല്കിയ സംഭവം; അനുപമയുടെ പിതാവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

അമ്മയറിയാതെ കുഞ്ഞിനെ ദത്തു നല്കിയ സംഭവം; അനുപമയുടെ പിതാവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ പ്രധാന പ്രതിയായ ജയചന്ദ്രന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി.


തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് അനുപമയുടെ പിതാവിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ ദിവസം വാദം പൂർത്തിയായ കേസ് ഇന്നത്തേക്ക് വിധി പറയാൻ മാറ്റുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവിവാഹിതയായ മൂത്തമക‍ളുടെയും അനുപമയുടെയും ഭാവിയെ കരുതിയാണ് അനുപമയുടെ സമ്മതത്തോടെ കുഞ്ഞിനെ ദത്ത് നൽകിയതെന്നാണ് പിതാവിന്‍റെ മൊഴി.

എന്നാൽ കുഞ്ഞിനെ തന്‍റെ സമ്മതമില്ലാതെയാണ് എടുത്തു മാറ്റിയതെന്ന് അനുപമ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

സ്വാധീനമുള്ള വ്യക്തി എന്ന നിലക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കേസിനെ അട്ടിമറിക്കാന്‍ കാരണമാകുമെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഉന്നയിക്കുന്ന വാദം.