play-sharp-fill
മോഫിയയുടെ ആത്മഹത്യ; സിഐ സി എല്‍ സുധീറിന് ക്ലീന്‍ചിറ്റ് നല്‍കി അന്വേഷണ റിപ്പോര്‍ട്ട്;  സിഐയ്ക്ക് ഗുരുതര വീഴ്ചകള്‍ സംഭവിച്ചിട്ടില്ല; യുവതി സിഐയുടെ മുന്‍പില്‍ വെച്ച്‌ ഭര്‍ത്താവിനെ തല്ലിയതോടെ ശാസിക്കുകയാണുണ്ടായത്; ആത്മഹത്യാ കുറിപ്പില്‍ പേരു വന്ന സാഹചര്യത്തില്‍ വീണ്ടും വിശദമായ റിപ്പോര്‍ട്ട് തേടി എസ്പി

മോഫിയയുടെ ആത്മഹത്യ; സിഐ സി എല്‍ സുധീറിന് ക്ലീന്‍ചിറ്റ് നല്‍കി അന്വേഷണ റിപ്പോര്‍ട്ട്; സിഐയ്ക്ക് ഗുരുതര വീഴ്ചകള്‍ സംഭവിച്ചിട്ടില്ല; യുവതി സിഐയുടെ മുന്‍പില്‍ വെച്ച്‌ ഭര്‍ത്താവിനെ തല്ലിയതോടെ ശാസിക്കുകയാണുണ്ടായത്; ആത്മഹത്യാ കുറിപ്പില്‍ പേരു വന്ന സാഹചര്യത്തില്‍ വീണ്ടും വിശദമായ റിപ്പോര്‍ട്ട് തേടി എസ്പി

സ്വന്തം ലേഖിക

കൊച്ചി: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സിഐ സി എല്‍ സുധീറിന് ക്ലീന്‍ചിറ്റ് നല്‍കി അന്വേഷണ റിപ്പോര്‍ട്ട്.


ഗുരുതര പിഴവുകള്‍ സംഭവിച്ചിട്ടില്ലെന്ന് കാണിച്ചാണ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ആലുവ ഡിവൈഎസ്‌പി പി കെ ശിവന്‍കുട്ടി നല്‍കിയ റിപ്പോര്‍ട്ടിലാണ് സിഐക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡി.ഐ.ജി ഡി.ജി.പിക്ക് കൈമാറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഫിയ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ ചര്‍ച്ചയില്‍ ചെറിയ തെറ്റുകള്‍ മാത്രമാണ് സിഐയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതി സിഐയുടെ മുന്‍പില്‍ വെച്ച്‌ ഭര്‍ത്താവിനെ തല്ലിയതോടെ ശാസിക്കുകയാണുണ്ടായത്.

മോഫിയയുടെ ആത്മഹത്യക്കുറിപ്പില്‍ ഭര്‍ത്താവിന്റെയും ഭര്‍ത്തൃവീട്ടുകാരുടേയും പേരിനൊപ്പം ആലുവ സിഐ.ക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിഐയെ മാത്രം കേസില്‍ പ്രതിയാക്കിയില്ല. വളരെ ക്രൂരമായി സിഐ മൊഫിയയോട് പെരുമാറിയെന്നതാണ് വസ്തുത.

ഇതേത്തുടര്‍ന്ന് ആലുവ ഡിവൈ.എസ്‌പി.യുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്. അതേസമയം മോഫിയയുടെ മരണം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കെ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് എസ്‌പി കെ കാര്‍ത്തിക് വീണ്ടും ആവശ്യപ്പെട്ടു.

കേസുമായി ബന്ധപ്പെട്ട് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് അയച്ചു. സുഹൈല്‍,പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരെ മജിസ്‌ട്രേറ്റിന്‍റെ ചേംബറിലാണ് ഹാജരാക്കിയത്.

പ്രതികളെ പൊലീസ് മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷ നല്‍കി. പ്രതികളെ കാക്കനാട് ജയിലിലേക്ക് കൊണ്ടുപോയി. തൊടുപുഴ അല്‍ അസ്ഹര്‍ ലോ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന മോഫിയ തിങ്കളാഴ്ച വൈകീട്ടാണ് സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്തത്.