play-sharp-fill
ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും കക്കൂസ് പണിതു; ഇനിയെങ്കിലും നിർത്തിക്കൂടെ ഈ തീവെട്ടി കൊള്ള

ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും കക്കൂസ് പണിതു; ഇനിയെങ്കിലും നിർത്തിക്കൂടെ ഈ തീവെട്ടി കൊള്ള

സ്വന്തം ലേഖിക

തിരുവനന്തപുരം: സ്വദേശത്ത് മാത്രമല്ല വിദേശത്തും കക്കൂസ് പണിത്തിട്ടും സർക്കാരിൻ്റെ ഇന്ധന വിലയിലെ തീവെട്ടി കൊള്ള അവസാനിക്കാനായില്ല.


ദിനംപ്രതി കുതിക്കുന്ന ഇന്ധന വില സര്‍വ മേഖലകളെയും പ്രതിസന്ധിയിലാക്കുകയാണ്. പലയിടത്തും വെള്ളിയാഴ്‌ച പെട്രോള്‍ വില നൂറ്‌ കടന്നു. ഇന്ധന വില ഇനിയും കുതിച്ചാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രമല്ല ലോകമൊട്ടാകെ കേന്ദ്ര സർക്കാർ കക്കുസ് പണിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ രീതിയിലാണ് ഇന്ധനവിലയുടെ കുതിപ്പ്. ഡീസല്‍ വിലയും ഒപ്പത്തിനൊപ്പം കുതിക്കുകയാണ്‌. കോവിഡിന്റെ പശ്‌ചാത്തലത്തില്‍ നടുവൊടിഞ്ഞ ജനതക്കു മേലാണ്‌ കേന്ദ്രം ഒരു ദാക്ഷിണ്യവുമില്ലാതെ വിലക്കയറ്റം അടിച്ചേല്‍പ്പിക്കുന്നത്‌.

പെട്രോളിനും ഡീസലിനും പാചക വാതകത്തിനും വില കുതിക്കുമ്ബോള്‍ സാധാരണക്കാര്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നു. ഇന്ധന വിലവര്‍ധന‌ വ്യാപാര മേഖലയെയും സാരമായി ബാധിച്ചു. പച്ചക്കറിയടക്കം നിത്യോപയോഗ സാധനങ്ങള്‍, രാസവളം, കാര്‍ഷികോപകരണങ്ങളുടെ വാടക എന്നിവയെല്ലാം കുത്തനെ വര്‍ധിച്ചു.

ടാക്‌സികള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ഓട്ടം കുറഞ്ഞു. സ്വകാര്യ ബസ്സുകളില്‍ പലതും സര്‍വീസുകള്‍ വെട്ടിച്ചുരുക്കി. രാവിലെ മുതല്‍ വൈകിട്ടുവരെ ഓടിയിട്ടും ഇന്ധനച്ചെലവിനുള്ള പണം പോലും ലഭിക്കുന്നില്ലെന്നാണ്‌ വാഹന തൊഴിലാളികളും ഉടമകളും പരിതപിക്കുന്നത്‌. ചില ദിവസങ്ങളില്‍ ഓട്ടം പോലും ലഭിക്കാത്ത ടാക്‌സികളുമുണ്ട്‌.

നഗരങ്ങളിലെ ടാക്‌സി സ്‌റ്റാന്‍ഡുകളില്‍ മുമ്ബ്‌ മൂന്നോ നാലോ വാഹനങ്ങള്‍ മാത്രമാണ്‌ കാണാറുള്ളതെങ്കില്‍ ഇപ്പോള്‍ നിര്‍ത്തിയിട്ട വാഹനങ്ങളുടെ നീണ്ട നിരയാണ്‌. പാചക വാതക വിലവര്‍ധന‌ അടുക്കളകളെ സാരമായി ബാധിച്ചു. ഇതിന്റെ പ്രയാസം കൂടുതല്‍ അനുഭവിക്കുന്നത്‌ വീട്ടമ്മമാരാണ്‌.

200 രൂപയോളമാണ്‌ പാചകവാതകത്തിന്‌ കഴിഞ്ഞ പത്തുമാസത്തിനിടെ വര്‍ധിച്ചത്‌. 590 രൂപ വിലയുണ്ടായിരുന്ന ഗാര്‍ഹിക സിലിണ്ടറിന്‌ 900 രൂപയോളമായി. ഇന്ധനച്ചെലവ്‌ ഏറിയതിനാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിത്യവും പോയി ചരക്കെടുക്കുന്ന വാഹനങ്ങളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്‌.