play-sharp-fill
മുഖ്യമന്ത്രിയുടെ മൂക്കിൻ തുമ്പത്തും കൈക്കൂലി;  ബില്ല് മാറാന്‍ നാല് ലക്ഷം രൂപ കൈക്കൂലി ചോദിച്ച പി.ആർ.ഡി. ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

മുഖ്യമന്ത്രിയുടെ മൂക്കിൻ തുമ്പത്തും കൈക്കൂലി; ബില്ല് മാറാന്‍ നാല് ലക്ഷം രൂപ കൈക്കൂലി ചോദിച്ച പി.ആർ.ഡി. ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ പി.ആർ.ഡി. ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. റേഡിയോ കേരളയുടെ ഓഡിയോ വീഡിയോ ഓഫീസറായ വിനോദ് കെ.ജെയാണ് പിടിയിലായത്. സ്വകാര്യ സ്ഥാപനത്തിന് ബില്ല് മാറാൻ 25,000 രൂപ വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.

സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള ഓണ്‍ലൈന്‍ റേഡിയോ സ്ഥാപനമായ റേഡിയോ കേരളയില്‍ രണ്ടാഴ്ച മുമ്ബാണ് വിനോദ് ജോലിക്ക് പ്രവേശിച്ചത്. റേഡിയോ കേരളക്ക് വേണ്ടി പ്രോഗ്രാമുകള്‍ ചെയ്ത് നല്‍കുന്ന ഒരു സ്വാകാര്യ സ്ഥാപനത്തിന് ബില്ല് മാറാന്‍ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ വിജിലന്‍സിന്‍റെ പിടിയിലായത്. നാല് ലക്ഷം രൂപയാണ് ഇയാള്‍ കൈക്കൂലി ചോദിച്ചതെന്നാണ് പരാതിക്കാര്‍ പറയുന്നത്. ഇതിന് പിന്നാലെ സ്വാകാര്യ സ്ഥാപനത്തിന്‍റെ ഉടമകള്‍ വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം 25,000 രൂപ സ്വകാര്യ സ്ഥാപന ഉടമകള്‍ വിജിലന്‍സിന് കൈമാറുകയായിരുന്നു. ഇതിനിടെയാണ് കെ ജെ വിനോദ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പി അശോക് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.