play-sharp-fill
ക്യാമറയുള്ളത് ശ്രദ്ധിച്ചില്ല; ബിവറേജസ് സെല്‍ഫ് കൗണ്ടറില്‍ നിന്ന് ഓള്‍ഡ് മങ്ക് റമ്മിൻ്റെ ഫുള്‍ ബോട്ടില്‍ അടിച്ചുമാറ്റി; സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങിയ രോമാഞ്ചത്തെ കൈയോടെ പൊക്കി പൊലീസ്

ക്യാമറയുള്ളത് ശ്രദ്ധിച്ചില്ല; ബിവറേജസ് സെല്‍ഫ് കൗണ്ടറില്‍ നിന്ന് ഓള്‍ഡ് മങ്ക് റമ്മിൻ്റെ ഫുള്‍ ബോട്ടില്‍ അടിച്ചുമാറ്റി; സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങിയ രോമാഞ്ചത്തെ കൈയോടെ പൊക്കി പൊലീസ്

സ്വന്തം ലേഖിക

കൊല്ലം: ബിവറേജസ് സെല്‍ഫ് കൗണ്ടറില്‍ നിന്ന് മദ്യം മോഷ്ടിക്കവേ സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങിയ യുവാവ് പിടിയില്‍.


ഇരവിപുരം വാളത്തുംഗല്‍ സരയൂനഗര്‍ 190 മണക്കരവയലില്‍ ബിജുവാണ് (രോമാഞ്ചം ബിജു-32) പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശ്രാമത്തെ ബിവറേജസ് സെല്‍ഫ് കൗണ്ടറിലാണ് മോഷണം നടന്നത്. കഴിഞ്ഞദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം. അടയ്ക്കുന്ന സമയമായതിനാല്‍ തിരക്ക് കുറവായിരുന്നു.

മാസ്കും നീല ഷര്‍ട്ടും പാന്റ്സും ധരിച്ചെത്തിയ യുവാവ് കൗണ്ടറില്‍ നിന്ന് 910 രൂപയുടെ ഓള്‍ഡ് മങ്ക് റമ്മിന്റെ ഫുള്‍ ബോട്ടിലാണ് കവര്‍ന്നത്. ഇത് കാമറയില്‍ പതിഞ്ഞു. സംഭവത്തിന് അരമണിക്കൂര്‍ മുന്‍പും ഇയാള്‍ ഔട്ട്ലെറ്റിലെത്തി സാഹചര്യങ്ങള്‍ നിരീക്ഷിച്ചിരുന്നു.

സിറ്റി പൊലീസ് കമ്മിഷണര്‍ ടി. നാരായണൻ്റെ നിര്‍ദ്ദേശപ്രകാരം എ.സി.പി ജി.ഡി. വിജയകുമാറിൻ്റെ നേതൃത്വത്തില്‍ കൊല്ലം ഈസ്റ്റ്‌ എസ്.ഐ. ആര്‍. രതീഷ് കുമാര്‍, സി.പി.ഒമാരായ സുനില്‍, അഭിലാഷ്, രമേശ്‌ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

മാസങ്ങള്‍ക്ക് മുന്‍പും സമാനമായ രീതിയില്‍ മോഷണശ്രമം നടത്തിയ ഒരാളെ ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു.