കോട്ടയം നഗരത്തിലെ കുന്നത്തുകളത്തിൽ ജൂവലറി പൊട്ടിച്ചത് തന്നെ; കുന്നത്തുകളത്തിലെ ജീവനക്കാരെല്ലാം കോടീശ്വരന്മാരായി മാറി; മാനേജർ കാരാപ്പുഴയിൽ വാങ്ങിയത് 40 സെൻ്റ് വസ്തു; വൈക്കത്ത് സ്വർണ്ണക്കടയും തുടങ്ങി; മറ്റൊരു ജീവനക്കാരൻ പുളിമൂട് ജംഗ്ഷനിൽ സ്വർണ്ണക്കട തുടങ്ങി; അക്കൗണ്ടൻ്റ് പണിതത് പടുകൂറ്റൻ ബംഗ്ലാവ്
സ്വന്തം ലേഖകൻ
കോട്ടയം: ആയിരത്തി അറുനൂറോളം നിക്ഷേപകരെ പറ്റിച്ച് കോടിക്കണക്കിന് രൂപയുമായി മുങ്ങിയെന്ന് കോട്ടയംകാർ കരുതിയ കുന്നത്തുകളത്തിൽ വിശ്വനാഥനെ ജീവനക്കാർ ചതിച്ചതായുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.
വിശ്വനാഥൻ്റെ മരണ ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അദ്ദേഹത്തിൻ്റെ ജീവനക്കാർ കോടികളുടെ സ്വത്തുക്കളാണ് വാങ്ങിക്കൂട്ടിയത്. മാനേജരായിരുന്നയാൾ കോട്ടയം നഗരത്തിന് ഒരു കിലോമീറ്റർ മാത്രം മാറി കാരാപ്പുഴയിൽ വാങ്ങിയത് 40 സെൻ്റ് വസ്തുവാണ്. ഇതിന് മാത്രം ഒന്നര കോടിയിലധികം രൂപ വിലവരും. ഇത് കൂടാതെ ഇദ്ദേഹം വൈക്കത്ത് സ്വർണ്ണക്കടയും തുടങ്ങി. മകളെ വൻ തുക ഡൊണേഷൻ കൊടുത്ത് പ്രമുഖ സ്വകാര്യ മെഡിക്കൽ കോളേജിൽ ബിഡിഎസിനും ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റൊരു ജീവനക്കാരൻ കോട്ടയം പുളിമൂട് ജംഗ്ഷനിൽ സ്വർണ്ണക്കട തുടങ്ങി. വിശ്വനാഥൻ്റെ അക്കൗണ്ടൻ്റായിരുന്നയാൾ കാരാപ്പുഴയിൽ വീട് പണിതത് ഒരു കോടിയിലധികം രൂപ മുടക്കിയാണ്.
ഇത്തരത്തിൽ പല ജീവനക്കാരും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൻ തുക നിക്ഷേപമിറക്കിയിട്ടുണ്ട്.
1600 ലധികം നിക്ഷേപകരുടെ നൂറ് കോടിയിലധികം രൂപയാണ് നഷ്ടമായത്. പണം നഷ്ടപ്പെട്ട പലരും രംഗത്ത് വന്നുമില്ല.
നാട്ടുകാർക്ക് ഏറെ ഉപകാരിയും സഹായിയുമായിരുന്ന വിശ്വനാഥൻ്റെ തകർച്ച ഞെട്ടലോടെയാണ് കോട്ടയംകാർ കേട്ടത്.
പിന്നീട് ഒളിവിൽ പോയ വിശ്വനാഥനെ പോലീസ് അറസ്റ്റ് ചെയ്യുകയും ദിവസങ്ങളോളം റിമാൻ്റിലുമായിരുന്നു. ഏറെ അഭിമാനിയായിരുന്ന വിശ്വനാഥൻ ജാമ്യത്തിലിറങ്ങിയ ശേഷം സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടുകയും ആശുപത്രിയുടെ മുകൾനിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയുമായിരുന്നു.
കുന്നത്തുകളത്തിൽ ചിട്ടിഫണ്ടും സ്വർണ്ണക്കടയും
പൊളിഞ്ഞ വാർത്ത പുറത്ത് കൊണ്ടുവന്നത് തേർഡ് ഐ ന്യൂസ് ആയിരുന്നു.