പഴങ്ങളില്‍ നിപ വൈറസ് ഇല്ല; റംബൂട്ടാന്‍, അടയ്ക്ക എന്നിവയില്‍ വൈറസ് സാന്നിധ്യം കണ്ടെത്താനായില്ല; അജ്ഞാതം, ഉറവിടം

പഴങ്ങളില്‍ നിപ വൈറസ് ഇല്ല; റംബൂട്ടാന്‍, അടയ്ക്ക എന്നിവയില്‍ വൈറസ് സാന്നിധ്യം കണ്ടെത്താനായില്ല; അജ്ഞാതം, ഉറവിടം

സ്വന്തം ലേഖകന്‍

കോഴിക്കോട്: പഴങ്ങളില്‍ നിപ വൈറസ് ഇല്ലെന്ന് ആരോഗ്യ വിദഗ്ധര്‍. നിപ ബാധ ഉണ്ടായ ചാത്തമംഗലം ഭാഗത്തെ പഴങ്ങളുടെ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെയാണ് സ്ഥരീകരണം. പരിശോധനയ്ക്ക് അയച്ച റംബൂട്ടാന്‍, അടയ്ക്ക എന്നിവയില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്താനായിട്ടില്ല. ഇതോടെ നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണ്. ഇനി കാട്ടുപന്നിയില്‍ നിന്നും ശേഖരിച്ച പരിശോധനാ സാമ്പിളിന്റെ ഫലത്തിനായി കാത്തിരിക്കുകയാണ് ആരോഗ്യ വിദഗ്ധര്‍.

വവ്വാലിന്റെ ഉമിനീരിലും വിസര്‍ജ്യവസ്തുക്കളിലും നിപ വൈറസ് സാന്നിധ്യമുണ്ട്. വവ്വാല്‍ കടിച്ച പഴത്തില്‍ നിപ വേഗമെത്തും. ഇതിലെ പഞ്ചസാരയും പുളിയും നല്‍കുന്ന കുറഞ്ഞ പിഎച്ച് കാരണം 3 ദിവസംവരെ ജീവനോടെ ഇരിക്കാനും അനുകൂല സാഹചര്യമൊരുങ്ങും. ഈ പഴം ഒരാള്‍ കഴിച്ചെന്നിരിക്കട്ടെ, അയാളുടെ ശ്വാസനാളത്തിലേക്കുള്ള വഴിയാണു നിപയ്ക്കു തുറന്നുകിട്ടുക. അവിടെ എത്തിയതിനുശേഷം, ശ്വാസകോശത്തിലെ രക്തക്കുഴലില്‍ കാണുന്ന എഫ്രിന്‍ ബിടുവില്‍ പറ്റിപ്പിടിച്ച് ഉള്ളില്‍ കടക്കുകയും പെരുകുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group