നഗരമദ്ധ്യത്തിൽ ഓടിക്കൊണ്ടിരുന്ന കാറിൽ നിന്നും യുവതിയുടെ മൃതദേഹം വലിച്ചെറിഞ്ഞു; കൊലപാതകമെന്ന് പൊലീസ്
സ്വന്തം ലേഖകൻ
കോയമ്പത്തൂർ: നഗരമദ്ധ്യത്തിൽ ഓടിക്കൊണ്ടിരുന്ന കാറിൽ നിന്നും റോഡിലേക്ക് യുവതിയുടെ മൃതദേഹം വലിച്ചെറിഞ്ഞു. തിങ്കളാഴ്‌ച പുലർച്ചെ കോയമ്പത്തൂർ നഗരത്തിലെ അവിനാശി റോഡിൽ ചിന്നിയംപാളയത്താണ് സംഭവം.
തലയും മുഖവും വാഹനമിടിച്ച് തകർന്നതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. അർദ്ധനഗ്നയായ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കൊളേജിലേക്ക് മാറ്റി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റോഡ് മുറിച്ചുകടക്കവെ വാഹനം ഇടിച്ച് മരിച്ചതാകാമെന്ന് പൊലീസ് ആദ്യം കരുതിയെങ്കിലും സ്ഥലത്തെ സിസിടിവി ക്യാമറ പരിശോധനയിലാണ് എസ്‌യുവി കാറിൽ നിന്ന് മൃതദേഹം വലിച്ചെറിഞ്ഞതായി കണ്ടത്.
സംഭവം കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം. മറ്റ് വിവരങ്ങൾ പോസ്‌റ്റ്മോർട്ടത്തിന് ശേഷം ലഭ്യമാകുമെന്ന് പൊലീസ് അറിയിച്ചു.
Third Eye News Live
0