video
play-sharp-fill

1 C
Alba Iulia
Friday, May 16, 2025
HomeMainകുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്ന പാചകവാതക സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ച കേന്ദ്ര നടപടി പിൻവലിക്കണം -...

കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്ന പാചകവാതക സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ച കേന്ദ്ര നടപടി പിൻവലിക്കണം – നിർമ്മല ജിമ്മി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്ന തരത്തിൽ പാചകവാതക സിലിണ്ടറിന്റെ വില കുത്തനെ വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നടപടി പിൻവലിക്കണമെന്ന് കേരളാ വനിതാ കോൺഗ്രസ്സ് (എം) സംസ്ഥാന പ്രസിഡന്റ് നിർമ്മല ജിമ്മി ആവശ്യപ്പെട്ടു.

പാചകവാതക വിലവർദ്ധനവ് പിൻവലിക്കുക, സബ്‌സിഡി പുനരാംരംഭിക്കുക, പെട്രോൾ, ഡീസൽ വിലവർദ്ധന് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ വനിതാ കോൺഗ്രസ്സ് (എം) നേതൃത്വത്തിൽ കേരളത്തിലെ 14 ജില്ലകളിലും നടത്തിയ പ്രതിഷേധ ധർണ്ണസമരത്തിന്റെ ഭാഗമായി കോട്ടയം ഹെഡ്‌പോസ്റ്റോഫീസിന് മുന്നിൽ നടന്ന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു നിർമ്മല ജിമ്മി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളാ വനിതാ കോൺഗ്രസ്സ് (എം) ജില്ലാ പ്രസിഡന്റ് ഷീലാ തോമസ് അധ്യക്ഷത വഹിച്ചു. ലീനാ സണ്ണി, ജെസ്സിഷാജൻ, റാണി ജോസ്, മിനി റെജി, ഡാനി തോമസ്, അമ്മിണി തോമസ്, നയനാ ബിജു, ലൗലി ജോസഫ്, സാറാമ്മ ജോൺ, സാന്ദ്രനോർമൻ, റ്റെസ വർഗ്ഗീസ്, ഷീലമ്മ തോമസ് എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments