play-sharp-fill
പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ചു; അഞ്ചു പവനും രണ്ടര ലക്ഷം രൂപയും തട്ടിയെടുത്തു; കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശി അറസ്റ്റിൽ

പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ചു; അഞ്ചു പവനും രണ്ടര ലക്ഷം രൂപയും തട്ടിയെടുത്തു; കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി: പ്രണയം നടിച്ച് യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവിനെ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയം നടിച്ച് പീഡിപ്പിക്കുകയും, സ്വർണവും പണവും തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. ഇടക്കുന്നം പുത്തൻപ്ലാക്കൽ നസീം നൗഷാദിനെ(23)യാണ് യുവതിയുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്.


രണ്ടു വർഷത്തോളമായി യുവതിയും പ്രതിയും തമ്മിൽ സൗഹൃദമുണ്ടായിരുന്നു. ഇതേ തുടർന്നു പ്രതി യുവതിയോട് പ്രണയം നടിച്ച് അടുത്ത് കൂടുകയായിരുന്നു. തുടർന്നു, പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട്, പലതവണയായി അഞ്ചു പവനും 2.5 ലക്ഷം രൂപയും തട്ടിയെടുക്കുകയായിരുന്നു. തുടർന്നു പെൺകുട്ടി പൊലീസിൽ പരാതി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയുടെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്നു, പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്നു ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.