കൊവിഡ് ഡെൽറ്റ പ്ലസ് വകഭേദം; പത്തനംതിട്ട കടപ്രയിൽ ഇന്ന് മുതൽ വ്യാപക പരിശോധന
തേർഡ് ഐ ബ്യൂറോ
പത്തനംതിട്ട: കൊവിഡ് ഡെൽറ്റ പ്ലസ് വകദേദം സ്ഥിരീകരിച്ച പത്തനംതിട്ട കടപ്രയിൽ ഇന്നു മുതൽ വ്യപക പരിശോധന. കൂടുതൽ ആർടിപിസിആർ സാമ്പിളുകൾ ജിനോമിക് പരിശോധനക്ക് അയക്കും.
കടപ്ര പഞ്ചായത്തിലെ 14ാം വാർഡിൽ ഇരുപത്തിനാല് മണിക്കൂർ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തി.
ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച കടപ്രയിലെ 14ാം വാർഡിൽ നിലവിൽ 18 കൊവിഡ് ബാധിതരാണുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരുടെ സമ്പർക്ക പട്ടികയിലുള്ളവർക്ക് ഇന്നലെ ആന്റിജൻ പരിശോധന നടത്തിയിരുന്നു. ഇന്ന് മുതൽ പഞ്ചായത്തിൽ നിന്ന് കൂടുതൽ ആർടിപിസിആർ സാമ്പിളുകൾ ശേഖരിച്ച് കൊവിഡിന്റെ പുതിയ വകഭേദങ്ങൾ ഉണ്ടോയെന്ന് കണ്ടെത്താൻ ജീനോമിക് പരിശോധനക്ക് അയക്കും.
ലോക്ക് ഡൗൺ ഇളവുകൾ ഉള്ള സാഹചര്യത്തിൽ തീവ്ര വ്യാപനശേഷിയുള്ള വൈറസ് സാന്നിദ്ധ്യം കൂടുതൽ ജാഗ്രതയോടെയാണ് ജില്ലാ ഭരണകൂടം കൈകാര്യം ചെയ്യുന്നത്. ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ച വാർഡിൽ ക്വാറന്റീൻ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മുഴുവൻ സമയ പൊലീസ് നിരീക്ഷണം ഉണ്ട്. രോഗം സ്ഥിരീകരിക്കുന്ന എല്ലാവരെയും വീടുകളിൽ കൊവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റും.