കോട്ടയത്ത് ആവേശത്തിരയിളക്കി രാഹുല്‍ ഗാന്ധിയുടെ പര്യടനം
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം നിയോജകമണ്ഡലത്തില്‍ ആവേശത്തിരയിളക്കി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പര്യടനം. യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
യു.ഡി.എഫ്. ക്യാമ്പിനെ ഒന്നടങ്കം ഇളക്കി മറിച്ച് പ്രവര്‍ത്തകര്‍ക്ക് ആവേശവും ഊര്‍ജവുമായി മാറി രാഹുലിന്റെ സന്ദര്‍ശനം. കോട്ടയം മണ്ഡലത്തിന്റെ ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളെ കാണുവാനും അവരുടെ ജീവിതസാഹചര്യങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കുന്നതിനും ഗ്രാമ വഴികളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ റോഡ് ഷോ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രവര്‍ത്തകര്‍ ത്രിവര്‍ണ പതാകയും പ്ലക്കാടുകളും ബലൂണുകളും കൈയ്യിലേന്തി അദ്ദേഹത്തിനായി കാത്തുനിന്നു. രാവിലെ 11ന് ചിങ്ങവനത്ത് എത്തിയ രാഹുല്‍ ഗാന്ധി അവിടെനിന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥികളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, വി.ജെ. ലാലി എന്നിവരോടൊപ്പം തുറന്ന കാറില്‍ ഇരുവശങ്ങളിലും നിന്ന പ്രവര്‍ത്തകരെയും ജനങ്ങളെയും കൈകള്‍ വീശി അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള റോഡ് ഷോ പങ്കെടുത്തു.
കൈകളില്‍ പൂക്കളും വര്‍ണ്ണക്കടലാസുകളുമായി റോഡിന്റെ ഇരുവശങ്ങളിലും പ്രായമായവരും കുട്ടികളും അടക്കം നിരവധിയാളുകള്‍ തങ്ങളുടെ പ്രിയ നേതാവിനെ ഒന്ന് കാണുവാന്‍ കാത്തുന്നുനിന്നു. തുടര്‍ന്ന് പരുത്തുംപാറയിലെത്തിയ രാഹുലിനെയും സ്ഥാനാര്‍ഥികളെയും നൂറുകണക്കിന് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിച്ചു. പരുത്തുപാറയില്‍ വാഹത്തില്‍ ക്രമീകരിച്ച താല്‍ക്കാലിക സ്റ്റേജില്‍ രാഹുല്‍ ഗാന്ധി പ്രസംഗിച്ചു. തുടര്‍ന്ന് ഇരവിനെല്ലൂര്‍ വഴി പുതുപ്പള്ളി വഴി മണര്‍കാടിന് പോയി.
കോട്ടയം നിയോജകമണ്ഡലത്തില്‍ നടന്ന പര്യടനത്തില്‍ കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, താരിഖ് അന്‍വര്‍, ഐവാന്‍ ഡിസൂസ, ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, കെ.സി. ജോസഫ്, പി.സി. തോമസ്, ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് തുടങ്ങി വിവിധ നേതാക്കള്‍ പങ്കെടുത്തു.