play-sharp-fill
തിരുവഞ്ചൂരിന്റെ വാഹന പര്യടനം ബുധനാഴ്ച ആരംഭിക്കും

തിരുവഞ്ചൂരിന്റെ വാഹന പര്യടനം ബുധനാഴ്ച ആരംഭിക്കും

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് വാഹന പര്യടനം ഇന്ന് ആരംഭിക്കു.

കുമാരനല്ലൂര്‍ കോണ്‍ഗ്രസ് മണ്ഡലത്തിലെ പര്യടനം രാവിലെ ഏഴിന് കുമാരനല്ലൂര്‍ കിഴക്കേനടയില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. പര്യടനം 12.30ന് ചുങ്കത്ത് അവസാനിക്കും. തുടര്‍ന്ന് ഭക്ഷണം, വിശ്രമം. വൈകുന്നേരം 4ന് ചവിട്ടുവരിയില്‍നിന്ന് ആരംഭിക്കുന്ന പര്യടനം വൈകിട്ട് 7.20ന് സംക്രാന്തിയിലെത്തി അവസാനിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

25ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോണ്‍ഗ്രസ് കോട്ടയം ഈസ്റ്റ് മണ്ഡലത്തിലും 26ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോണ്‍ഗ്രസ് ചിങ്ങവനം മണ്ഡലത്തിലും 27ന് രാവിലെ ഏഴിന് കോണ്‍ഗ്രസ് പനച്ചിക്കാട് മണ്ഡലത്തിലും 28ന് വൈകിട്ട് നാലിന് കോണ്‍ഗ്രസ് കൊല്ലാട് മണ്ഡലത്തിലും 29ന് രാവിലെ ഏഴിന് കോണ്‍ഗ്രസ് വിജയപുരം മണ്ഡലത്തിലും 30ന് വൈകിട്ട് മൂന്നിന് കോണ്‍ഗ്രസ് നാട്ടകം മണ്ഡലത്തിലും 31ന് രാവിലെ ഏഴിന് കോണ്‍ഗ്രസ് കോട്ടയം വെസ്റ്റ് മണ്ഡലത്തിലും വാഹനപര്യടനം നടത്തും.