കോതിപ്പാലത്തിൽ നിന്ന് യുവതി ചാടി മരിച്ച സംഭവം : വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ചപ്പോൾ കാമുകൻ യുവതിയെ കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയത് ; യുവാവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ

കോതിപ്പാലത്തിൽ നിന്ന് യുവതി ചാടി മരിച്ച സംഭവം : വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ചപ്പോൾ കാമുകൻ യുവതിയെ കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയത് ; യുവാവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ

സ്വന്തം ലേഖകൻ

കോഴിക്കോട്: കോതിപ്പാലത്തിൽ നിന്ന് യുവതി ചാടി മരിച്ച സംഭവത്തിൽ കൊലപാതകമാണെന്ന ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ രംഗത്ത്. ജനുവരി പതിനൊന്നിനാണ് പയ്യാനക്കൽ സ്വദേശിനി മരിച്ചത്.

യുവതിയുടെ സുഹൃത്തായ കുറ്റിക്കാട്ടൂർ സ്വദേശിയായ അനൂപിന് എതിരെ ആരോപണവുമായി കുടുംബം എത്തിയിരിക്കുന്നത്. ഭർത്താവുമായി പിരിഞ്ഞ് സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു യുവതി. ഇവരെ അനൂപ് നഗ്‌നദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് കുടുംബാംഗങ്ങളുടെ ആരോപണം. യുവതി തന്നെ വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ചപ്പോൾ കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നുമാണ് ബന്ധുക്കൾ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയും യുവാവും നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടയിൽ യുവാവ് ബാത്ത് റൂമിൽ മൊബൈൽ ഫോൺ വച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നും ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നെന്നുമാണ് ആരോപണം.

യുവാവുമായുള്ള ബന്ധം ഭർത്താവ് അറിഞ്ഞതോടെ ബന്ധം വേർപിരിയുകായിരുന്നു. യുവതിയുടെ മരിക്കുന്നതിന് രണ്ടുമാസം മുൻപാണ് ഇവർ നിയമപരമായി വേർപിരിഞ്ഞത്. ഇതിനു പിന്നാലെ യുവതിയുടെ പരാതിയിൽ കുറ്റിക്കാട്ടൂരിലെ അനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ജാമ്യത്തിലിറങ്ങിയ യുവാവ് കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും അങ്ങനെ ചെയ്താൽ വിവാഹം കഴിക്കാമെന്ന് യുവതിക്ക് വാഗ്ദാനം നല്കുകയും ചെയ്തു.

എന്നാൽ, വിവാഹം കഴിച്ചാൽ മാത്രമേ കേസ് പിൻവലിക്കൂവെന്ന് യുവതി വ്യക്തമാക്കി. ഇതിനു പിന്നാലെ ഫോട്ടോകൾ ഇന്റർനെറ്റിലിട്ട് പ്രചരിപ്പിക്കുമെന്ന് അനൂപ് ഭീഷണിപ്പെടുത്തിയെന്നും നേരിട്ട കാണണമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതാവാമെന്നും ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

മരിക്കുന്നതിനു മുൻപ് യുവതി അനൂപുമായി സംസാരിച്ചതിന്റെ ഫോൺ സംഭാഷണം, കോൾ ലിസ്റ്റ് എന്നിവയെല്ലാം കുടുംബം തെളിവായി വ്യക്തമാക്കുന്നു.