അമിത വേഗത്തിലെത്തിയ കാറിടിച്ച് റോഡിൽ വീണ ബൈക്കിൽ ബസിടിച്ചു ; ബൈക്ക് യാത്രക്കാരന് പരിക്കേറ്റു : അപകടം എം.സി റോഡിൽ നാട്ടകം സിമന്റ് കവലയിൽ

അമിത വേഗത്തിലെത്തിയ കാറിടിച്ച് റോഡിൽ വീണ ബൈക്കിൽ ബസിടിച്ചു ; ബൈക്ക് യാത്രക്കാരന് പരിക്കേറ്റു : അപകടം എം.സി റോഡിൽ നാട്ടകം സിമന്റ് കവലയിൽ

സ്വന്തം ലേഖകൻ

കോട്ടയം : അമിത വേഗത്തിലെത്തിയ കാറിടിച്ച് തെറിച്ച് റോഡിൽ വീണ ബൈക്ക് യാത്രക്കാരൻ ബസിനടയിൽ കുടുങ്ങി. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ്‌
നാട്ടകം സിമന്റ് കവലയിൽ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റത്.

അപകടത്തെ തുടർന്ന് എം.സി റോഡിൽ അരമണിക്കൂറോളം ഗതാഗതം മുടങ്ങി. കോട്ടയത്ത് നിന്നും ഞാലിയാകുഴിക്ക് പോവുകയായിരുന്ന ബേബി ഗോമതി ബസ് സിമന്റ് കവല ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കിയ ശേഷം മുന്നോട്ട് നീങ്ങുന്നതിനിടെ ഈ ബസിനെ മറികടക്കാൻ ബൈക്ക് യാത്രക്കാരൻ ശ്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ എതിർദിശയിൽ നിന്നും അമിത വേഗത്തിലെത്തിയ കാർ ഈ ബൈക്കിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ ബൈക്കും യാത്രക്കാരനും ബസിനടിയിൽ കുടുങ്ങി.

അപകടം കണ്ട് ബസ് ഡ്രൈവർ ബ്രേക്ക് ചെയ്തതിനാൽ ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റില്ല. ഓടിക്കൂടി യാത്രക്കാർ ചേർന്ന് ബൈക്ക് യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ചു. ഇടിച്ചു കാർ കണ്ടെത്തുന്നതിനായി സമീപത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. ചിങ്ങവനം പൊലീസ് എത്തിയതോടെ ഗതാഗതം പുനസ്ഥാപിച്ചു.