play-sharp-fill
സ്റ്റാലിൻ മരിച്ചിട്ടില്ല, 118 എ യിലൂടെ ഏകാധിപതി പുനർജനിക്കുന്നു :  യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻലാൽ

സ്റ്റാലിൻ മരിച്ചിട്ടില്ല, 118 എ യിലൂടെ ഏകാധിപതി പുനർജനിക്കുന്നു : യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻലാൽ

സ്വന്തം ലേഖകൻ

കോട്ടയം : സൈബർ അധിക്ഷേപങ്ങൾ തടയാനെന്ന പേരിൽ മുഴുവൻ മാധ്യമങ്ങളുടെയും, ജനങ്ങളുടെ മൗലികാവകാശത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടുന്ന പോലീസ് നിയമ ഭേദഗതി അങ്ങയറ്റം ജനാധിപത്യവിരുദ്ധമാണെന്നും, കൊള്ളസങ്കേതമായി മാറിയ സംസ്ഥാന സർക്കാരിന് എതിരായ ആരോപണങ്ങളെ പ്രതിരോധിക്കാനുമായാണ് പിണറായി സർക്കാർ 118 എ കൊണ്ട് വരുന്നത്.

മാധ്യമ സ്വാതന്ത്ര്യത്തെപ്പോലും ഹനിക്കുന്ന ഈ നിയമം സിപിഎമ്മിനും കൊള്ളത്തലവനായ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർക്കും എതിരായുള്ള ആരോപണങ്ങളെ പ്രതിരോധിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സിപിഎം കണ്ടെത്തിയ പോംവഴിയാണ് നിയമ ഭേദഗതി. രാഷ്ട്രീയ എതിരാളികൾക്ക് നേരേ രാഷ്ട്രീയ പകപോക്കലിന് നിയമ ഭേദഗതി ഉപയോഗിക്കാനാണ് സിപിഎം ശ്രമം. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ഭേദഗതി കത്തിച്ച് യുവമോർച്ച പ്രതിഷേധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എതിർ ശബ്ദങ്ങളെ കേസിൽ കുടുക്കാനും പീഡിപ്പിക്കാനും പൊലീസിനും ഭരണകൂടത്തിനും അനിയന്ത്രിതമായ അധികാരങ്ങൾ നൽകുന്നതാണ് ഈ ഭേദഗതി. ഏതുവിധത്തിലുള്ള വാർത്താപ്രചാരണവും കുറ്റകൃത്യമാക്കാവുന്ന നിയമ വ്യവസ്ഥ അപകടകരമായ രീതിയിൽ ദുരുപയോഗത്തിനു സാധ്യതകൾ ഉൾക്കൊള്ളുന്നതാണ്.

പരാതിയില്ലെങ്കിലും പൊലീസിന് സ്വമേധയാ കേസ് എടുക്കാമെന്നു വരുന്നത് കേരളത്തിലെ നിരവധിയായ മാധ്യമ പ്രവർത്തകർ വാർത്തയുടെ പേരിൽ പൊലീസ് സ്റ്റേഷനുകളും കോടതികളും കയറിയിറങ്ങേണ്ടി വരുന്ന നാളുകളിലേക്കാവും വഴി തെളിയിക്കുക. തീർത്തും ജനാധിപത്യ വിരുദ്ധമായ സാഹചര്യമാണ് ഇതിലൂടെ സംജാതമാവുക,

ഐറ്റി ആക്റ്റ് 2000ത്തിലെ 66 എ വകുപ്പും, 2011ലെ കേരളാ പൊലീസ് ആക്റ്റിലെ 118 ഡി വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങള്‍ക്കും എതിരാണെന്ന് കണ്ട് 2015 സെപ്തംബറില്‍ സുപ്രീം കോടതി റദ്ദാക്കിയതാണ് മാധ്യമ സ്വാതന്ത്യത്തിനും ജനാധിപത്യത്തിനും വെല്ലുവിളിയാവുന്ന മാധ്യമ നിയമ ഭേദഗതി സർക്കാർ പിൻവലിക്കണമെന്നും സർക്കാർ ജനാധിപത്യത്തെ വെല്ലുവിളിക്കരുതെന്നും യുവമോർച്ച ജില്ലാ പ്രസിഡൻ്റ് സോബിൻലാൽ ആവശ്യപ്പെട്ടു.

സ്വന്തം പ്രജകളെ കാൽക്കീഴിലിട്ടു ചവിട്ടി അരച്ച ഏകാധിപതിയായ സ്റ്റാലിൻ്റെ തനിപ്പകർപ്പാണ് മുഖ്യമന്ത്രി പിണറായി വിജയന്നെന്നും, സിപിഎമ്മിന്റെയും പിണറായിയുടെയും ക്രൂരതയുടെ ദംഷ്ട്രകൾ പൊതുജനം തിരിച്ചറിഞ്ഞെന്നും, തെരഞ്ഞെടുപ്പിൽ ചെമ്പടയെ ജനങ്ങൾ കൂട്ട കശാപ്പ് ചെയ്യുമെന്നും യുവമോർച്ച അഭിപ്രായപ്പെട്ടു.