സ്വർണ്ണക്കടത്ത് കേസ് : സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും ; കേരളാ പൊലീസിലും സ്വപ്നയ്ക്ക് സ്വാധീനമുണ്ടെന്ന് കസ്റ്റംസ്
സ്വന്തം ലേഖകൻ
കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കേസിൽ കൊച്ചിയിലെ വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.
അതേസമയം കേസിൽ സ്വപ്നയുടെ ജാമ്യാപേക്ഷക്കെതിരെ കസ്റ്റംസ് കഴിഞ്ഞ ദിവസം കോടതിയിൽ വിശദീകരണം നൽകിയിരുന്നു. ഉന്നതങ്ങളിൽ വലിയ സ്വാധീനമുള്ള വ്യക്തിയാണ് സ്വപ്ന. അതുകൊണ്ട് തന്നെ ജാമ്യത്തിലിറങ്ങിയാൽ കേസിൽ നിർണായക സ്വാധീനം ചെലുത്താൻ സ്വപ്നക്കാവുമെന്നുമാണ് കസ്റ്റംസിന്റെ നിലപാട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിമാനത്താവളത്തിൽ ബാഗേജ് വന്നപ്പോള്‍ വിട്ടുകിട്ടാൻ ഇടപെട്ടുവെന്ന് സ്വപ്ന തന്നെ സമ്മതിച്ചുവെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിൽ ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചു. ഇതിന് പുറമെ കേരള പൊലീസിലും സ്വപ്നക്ക് സ്വാധീനമുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.
Third Eye News Live
0
Tags :