തിരുവനന്തപുരം നഗരത്തില്‍ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക് ഡൗണില്‍ ഇളവുകള്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് തിരുവനന്തപുരം കോര്പറേഷന് പരിധിയില്‍ ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ക്ഡൗണിന് ഇളവുകള്‍ ഏര്‍പ്പെടുത്തി. ഇളവുകള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. പച്ചക്കറി, പലചരക്ക്, പാല് കടകള്‍ രാവിലെ 7 മുതല്‍ 12 വരെയും 4 മുതല്‍ 6 വരെ തുറക്കാം അനുവദിക്കും.
ഭക്ഷണ വിതരണം ജനകീയ ഹോട്ടലുകള്‍ വഴി അനുവദിക്കും. നഗര പരിധിയില്‍ രാത്രി കര്‍ഫ്യൂ 7 മുതല്‍ പുലര്‍ച്ചെ 5 വരെയാണ്. ജില്ലയിലെ മറ്റിടങ്ങളില്‍ രാത്രി 9 മുതല്‍ പുലര്‍ച്ചെ 5 വരെയും കര്‍ഫ്യൂ ഉണ്ട്. പൂന്തുറ, മാണിക്യ വിളാകം, പുത്തന്‍ പള്ളി മേഖലയില്‍ അവശ്യ സാധനങ്ങളുടെ കടകള്‍ രാവിലെ 7 മുതല്‍ 2 വരെ മാത്രം തുറക്കാം. സാധനങ്ങള്‍ വാങ്ങാനും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മാത്രമേ ആളുകള്‍ക്ക് പുറത്തിറക്കാനാവൂ. കൊവിഡ് മാനദണ്ഡം പാലിച്ച് ഓട്ടോ ടാക്സി സര്‍വീസ് നടത്താന്‍ അനുമതിയുണ്ട്. ബസ് സര്‍വീസ് ഉണ്ടാകില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ കുറച്ച് ദിവസങ്ങളായ് കൊവിഡ് നാശം വിതക്കുകയാണ് തിരുവനന്തപുരം നഗരത്തിൽ. പൂന്തുറയിലെ കൊവിഡ് സ്ഥിതി ആശങ്ക വർധിപ്പിക്കുകയാണ്. സംസ്ഥാന അതിർത്തി കടന്ന് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ പോയ് മീൻ വാങ്ങി പൂന്തുറയിലെത്തി വിൽപന നടത്തിയ ആളിൽ നിന്നുമാണ് രോഗം വ്യാപിച്ചതെന്നാണ് വിലയിരുത്തൽ.