കെ.എസ്.യുവിന്റെ ഇ-വിദ്യാഹസ്തം: ഓൺലൈൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു

കെ.എസ്.യുവിന്റെ ഇ-വിദ്യാഹസ്തം: ഓൺലൈൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: കെ എസ് യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ഇലക്ട്രോണിക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന ഇ-വിദ്യാഹസ്തം പദ്ധതി കോൺഗ്രസ് നിയമസഭാ ഉപനേതാവ് കെ സി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.

മുന്നൊരുക്കങ്ങളൊന്നുമില്ലാതെ ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ച് സർക്കാർ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിവാകുന്ന കാഴ്ചയാണ് കേരളം കാണുന്നത്. ദേവിക എന്ന വിദ്യാർത്ഥിയുടെ ജീവത്യാഗം പോലും സർക്കാരിന്റെ കണ്ണ് തുറപ്പിച്ചില്ല.

സർക്കാരുകൾ പ്രതിഛായാ നിർമ്മിതിക്ക് ശ്രമിക്കുമ്പോൾ ജനങ്ങൾക്കൊപ്പം നിൽക്കാനുള്ള ഉത്തരവാദിത്വമാണ് കോൺഗ്രസ്സും പോഷക സംഘടനകളും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ കെ എസ് യു പ്രവർത്തകരുടെ സമ്പാദ്യത്തിൽ നിന്നുള്ള സംഭാവന ഉപയോഗിച്ച് സമാഹരിച്ച ടി വികളും ടാബ്ലെറ്റുകളും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.

കെ എസ് യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി
സുബിൻ മാത്യു,

കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. ഡെന്നിസ് ജോസഫ്, ബിബിൻരാജ്, യശ്വന്ത് സി നായർ, ജിത്തു ജോസ് ഏബ്രഹാം, എബിൻ ആന്റണി, ജസ്റ്റിൻ പുതുശ്ശേരി, സെബാസ്റ്റ്യൻ ജോയ്, ജോസഫ് തോമസ്, അരുൺ മാർക്കോസ്,

അബു താഹിർ, സൈജു ജോസഫ്, ലിബിൻ ആന്റണി, ടോണി തൈപ്പറമ്പിൽ, ആരോമൽ കെ നാഥ്, ജസ്റ്റസ് പി വർഗ്ഗീസ്, മെൽബിൻ ജോസഫ്, മാത്യു തരകൻ തുടങ്ങിയവർ നേതൃത്വം നൽകി.