ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസിൽ ശരണ്യയുടെ കാമുകന് ഓൺലൈൻ ജാമ്യം; കേരള മനസാക്ഷിയെ ഞെട്ടിച്ച കേസിലെ അമ്മ ശരണ്യ ഇപ്പോഴും റിമാൻഡിൽ
സ്വന്തം ലേഖകൻ
കണ്ണൂർ: ഭാര്യയെ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ സൂരജിന്റെ വാർത്തയുടെ ചൂടാറും മുൻപ് ഒന്നര വയസുകാരനെ കടലിലെ ഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ ശരണ്യയുടെ കേസിൽ പുതിയ നീക്കം.
കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുന്ന തയ്യിൽ കൊടുവള്ളി വീട്ടിൽ ശരണ്യ(22)യുടെ കാമുകൻ വലിയന്നൂർ സ്വദേശി നിധി(28)ന് ഓൺലൈനിലൂടെ കോടതി ജാമ്യം അനുവദിച്ചു. അഭിഭാഷകൻ അഡ്വ. മഹേഷ് വർമ്മ സമർപ്പിച്ച ഹർജിയിൽ തലശേരി ജില്ലാ സെഷൻസ് കോടതിയുടെ ചുമതലയുള്ള അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
50,000 രൂപയും രണ്ട് ജാമ്യക്കാരുമാണ് ജാമ്യവ്യവസ്ഥ. 50,000 രൂപയുടെ രണ്ടാൾ ജാമ്യം, അന്വേഷണത്തിൽ ഇടപെടുന്ന ഒന്നും ചെയ്യരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ജാമ്യ വേളയിൽ മറ്റു കേസുകളിൽ അറസ്റ്റിലാവരുത്, കൊവിഡ് നിയന്ത്രണ ചട്ടങ്ങൾ അനുസരിച്ച് യാത്രകൾ പാടില്ല എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.കേസിലെ ഒന്നാം പ്രതിയും കുട്ടിയുടെ അമ്മയുമായ തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ (22) റിമാൻഡിലാണുള്ളത്.
2020 ഫെബ്രുവരി 17ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. കാമുകനൊപ്പം കഴിയാൻ ഭർത്താവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന മകൻ വിയാനെ എടുത്തു കൊണ്ടുപോയി ശരണ്യ വീടിന് സമീപത്തെ കടലിൽ എറിയുകയായിരുന്നുവെന്നാണ് കേസ്. കൊല നടന്ന അന്നു തന്നെ ശരണ്യയാണ് പ്രതിയെന്ന് കണ്ടെത്തിയ പൊലീസ് രണ്ടു ദിവസത്തിനുള്ളിൽ നിധിനെ പിടികൂടിയിരുന്നു.
കൊച്ചിയിലേക്ക് മുങ്ങിയ ഇയാളെ വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. കൊലപാതക പ്രേരണാകുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ശരണ്യയുമായി ഏറെ കാലത്തെ ബന്ധം പുലർത്തിയിരുന്ന നിധിൻ യുവതിയെ ലൈംഗികപരമായും സാമ്ബത്തികപരമായും ചൂഷണം ചെയ്തതായി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നുണ്ട്.