കൊല്ലാട് കാറും ഡ്യൂക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്

കൊല്ലാട് കാറും ഡ്യൂക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്

സ്വന്തം ലേഖകൻ

കോട്ടയം: കൊല്ലാട് കാറും ഡ്യൂക്ക് ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. കൊല്ലാട് കടുവാക്കുളം റൂട്ടിൽ കൊല്ലാട് നാൽക്കവലയ്ക്ക് സമീപം ആയിരുന്നു അപകടം.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കൊല്ലാട് ഭാഗത്ത് നിന്നും എത്തിയ കാറിൽ അമിത വേഗത്തിൽ എത്തിയ ഡ്യൂക്ക് ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും റോഡിൽ തെറിച്ച് വീണ യുവാവിന് പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളെ മാങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലാട് കടുവാക്കുളം ഭാഗത്ത് നിന്നും അമിത വേഗത്തിലാണ് ബൈക്ക് പാഞ്ഞെത്തിയത്. ഈ സമയം വളവിൽ നിന്നും കടുവാക്കുളം ഭാഗത്തേയ്ക്ക് കാറെത്തുകയായിരുന്നു.

നിയന്ത്രണം വിട്ട ബൈക്ക് പാഞ്ഞെത്തുന്നത് കണ്ട് കാർ നിർത്തിയെങ്കിലും , ബൈക്ക് ഇടിച്ച് കയറുകയായിരുന്നു. ബൈക്ക് യാത്രക്കാരായ യുവാക്കൾ റോഡിൽ വീണതോടെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇവരെ മാങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.