play-sharp-fill
അറയ്ക്കൽ ജോയി എന്ന കപ്പൽ ജോയിയുടെ മരണം: പിന്നിൽ ബി.ആർ ഷെട്ടിയും പെട്രോളും; ശതകോടീശ്വരന്റെ മരണം അതിദാരുണമായി; ലോക്ക് ഡൗണും കൊറോണ പ്രതിരോധവും കോടീശ്വരനു വേണ്ടി വഴിമാറി

അറയ്ക്കൽ ജോയി എന്ന കപ്പൽ ജോയിയുടെ മരണം: പിന്നിൽ ബി.ആർ ഷെട്ടിയും പെട്രോളും; ശതകോടീശ്വരന്റെ മരണം അതിദാരുണമായി; ലോക്ക് ഡൗണും കൊറോണ പ്രതിരോധവും കോടീശ്വരനു വേണ്ടി വഴിമാറി

തേർഡ് ഐ ബ്യൂറോ

ഷാർജ : കേരളത്തിലെ വലിയ കോടീശ്വരൻമാരിൽ ഒരാളായിരുന്നു കോടികളുടെ ബിസിനസ് ഇട്ട് അമ്മാനമാടിയിരുന്ന കപ്പൽ ജോയി എന്ന ജോയി അറയ്ക്കലിന്റെ ആത്മഹത്യയിൽ ബി.ആർ ഷെട്ടിയെന്ന വമ്പന്റെയും പെട്രോളിന്റെയും പങ്ക് അന്വേഷിക്കുന്നു. ഇതിനിടെ ജോയിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. ചാർട്ടേഡ് ചെയ്ത വിമാനത്താവളത്തിൽ കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹമാണ് നാട്ടിലേയ്ക്കു കൊണ്ടു വന്നത്.

ബി.ആർ ഷെട്ടിയുടെ കമ്പനിയിൽ ജോയി നിക്ഷേപിച്ചിരുന്ന 1500 കോടി രൂപ നഷ്ടമുണ്ടായിട്ടുണ്ട്. ഇത് കൂടാതെ ഇന്ധന വിലയുടെ ഊഹക്കച്ചവടത്തിൽ ജോയി നിക്ഷേപം നടത്തിയിരുന്നു. എന്നാൽ, കൊറോണ വന്നതിനെ തുടർന്നു ഇന്ധനവിലയിൽ വൻ ഇടിവുണ്ടായി. ഇതോടെ ജോയിയുടെ ബിസിനസിൽ വൻ തകർച്ചയുമുണ്ടായി. കോടികളാണ് ഇതുവഴി ജോയിയുടെ കയ്യിൽ നിന്നും മാറിപ്പോയത്. ഇതാണ് ഇപ്പോൾ ആത്ഹത്യയിലേയ്ക്കു നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രൂഡ് ഓയിൽ വിവിധ രാജ്യങ്ങളിലേയ്ക്കു കയറ്റി അയക്കുന്നതിലടക്കമാണ് ജോയി നിക്ഷേപം നടത്തിയിരുന്നത്. സ്റ്റോക്ക് മാർക്കറ്റിലെ ഊഹക്കച്ചവടത്തിനായാണ് ജോയി നിക്ഷേപം നടത്തിയിരുന്നത്. വില നേരത്തെ കണക്ക് കൂട്ടി ക്രൂഡ് ഓയിലിനായി നിക്ഷേപിക്കും. വില കൂടുമെന്നു കണക്കു കൂട്ടി കോവിഡ് കാലത്തിനു മുൻപു തന്നെ ജോയി നിക്ഷേപം നടത്തിയിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി ജോയിക്കു തിരിച്ചടി കിട്ടിയത് കോവിഡ് വന്നതോടെയാണ്. കോവിഡ് എത്തിയതോടെ ജോയിയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റി.

140 ഡോളറിൽ നിന്നും ക്രൂഡ് ഓയിൽ വില കൂപ്പ് കുത്തി. ഉപഭോഗം കുറഞ്ഞതോടെ ക്രൂഡിന്റെ വില ഇടിഞ്ഞു താണു. ഇതേ തുടർന്നുണ്ടായ പ്രശ്‌നങ്ങളാണ് ജോയിയുടെ ആ്ത്മഹത്യയിലേയ്ക്കു നയിച്ചതെന്നാണ് കണക്കു കൂട്ടുന്നത്.

മരണത്തിനു പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ ഗൂഢാലോചനകൾ ഇല്ലായെന്നും സാമ്പത്തിക പ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്നും ബർ ദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ലാ ഖദീം ബിൻ സുറൂർ അറിയിച്ചു.

കഴിഞ്ഞ 23നാണ് ജോയിയെ മരിച്ച നിലയിൽ ദുബായിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണം എന്നായിരുന്നു ബന്ധുക്കൾ അറിയിച്ചത്.

എണ്ണ ശുദ്ധീകരണ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്നോവ റിഫൈനറീസ് എന്ന സ്ഥാപനത്തിന്റെ എംഡിയായിരുന്നു. മറ്റു നിരവധി കമ്ബനികളിൽ ഡയറക്ടറും മാനേജിങ് ഡയറക്ടറുമാണ്.

ഇതിനിടെ ജോയ് അറക്കലിന്റെ മൃതദേഹം കരിപ്പൂർ വിമാനത്താവളം വഴി നാട്ടിലെത്തിച്ചു.

മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി വയനാട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ മാനന്തവാടി കണിയാരം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ.

കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ ചാർട്ടേർഡ് എയർ ആംബുലൻസ് ലിയർ ജെറ്റ് വിമാനത്തിൽ രാത്രി എട്ടോടെയാണ് മൃതദേഹം കരിപ്പൂരിലെത്തിച്ചത്. മൃതദേഹത്തോടൊപ്പം ജോയിയുടെ ഭാര്യ സെലിൻ, മകൻ അരുൺ, മകൾ ആഷ്‌ലിൻ എന്നിവരും ഈ വിമാനത്തിലുണ്ടായിരുന്നു.