ചുക്ക് കാപ്പി കുടിച്ചിട്ട് കളക്ടറുടെ സഹോദരിയ്ക്കു പോലും രോഗം ഭേദമായി: വാട്‌സ്അപ്പിൽ ഓഡിയോ സന്ദേശം അയച്ച് കൊറോണ ഭേദമാക്കി ‘ജില്ലാ കളക്ടർ; വൈറലായ ചുക്കുകാപ്പി ചികിത്സകനെ തേടി ജില്ലാ കളക്ടർ തന്നെ നേരിട്ടിറങ്ങുന്നു

ചുക്ക് കാപ്പി കുടിച്ചിട്ട് കളക്ടറുടെ സഹോദരിയ്ക്കു പോലും രോഗം ഭേദമായി: വാട്‌സ്അപ്പിൽ ഓഡിയോ സന്ദേശം അയച്ച് കൊറോണ ഭേദമാക്കി ‘ജില്ലാ കളക്ടർ; വൈറലായ ചുക്കുകാപ്പി ചികിത്സകനെ തേടി ജില്ലാ കളക്ടർ തന്നെ നേരിട്ടിറങ്ങുന്നു

Spread the love

തേർഡ് ഐ ബ്യൂറോ

കോഴിക്കോട്: കൊറോണക്കാലത്ത് വ്യാജ വാർത്തകൾക്ക് തെല്ലും പഞ്ഞമില്ല. കോട്ടയത്തെ തബ് ലീഗ് കോവിഡ് എന്ന പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച പത്തു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നിട്ടും കൊറണയുടെ പേരിൽ നടക്കുന്ന വ്യാജ വാർത്തകൾക്കു തെല്ലും പഞ്ഞമില്ല. ഇതിനിടെയാണ് കളക്ടറുടെ പേരിൽ തന്നെ വ്യാജ വാർത്തയിറങ്ങിയിരിക്കുന്നത്.

കൊറോണ രോഗം പടരാതിരിക്കാൻ ആവിപിടിക്കുകയും ചുക്കകാപ്പി കുടിക്കുകയും ചെയ്താൽ മതിയെന്ന വാദം ഉയർത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ കോഴിക്കോട്ട് പ്രചരിക്കുന്ന വാട്‌സ്അപ്പ് സന്ദേശം. ഈ സന്ദേശത്തിനു പിന്നിൽ കോഴിക്കോട് ജില്ലാ കളക്ടർ തന്നെയാകുമ്പോൾ എല്ലാവരും വിശ്വസിക്കുകയും ചെയ്യും. വാട്‌സ്അപ്പിൽ നിന്നും വാട്‌സ്അപ്പിലേയ്ക്കു പറന്നെത്തിയ സന്ദേശത്തിന്റെ ഒറിജിനൽ ജില്ലാ കളക്ടറുടെ കയ്യിലും ഒടുവിൽ എത്തി. ഇതോടെയാണ് സംഭവത്തിന്റെ ഗൗരവും കളക്ടർക്കു കത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു കളക്ടർ തന്നെ നേരിട്ട് പരാതിയുമായി രംഗത്തിറങ്ങി. കോഴിക്കോട് ജില്ലാ കളക്്്ടർ എസ്.സാംബശിവറാവുവിന്റെ പേരിൽ തമിഴ്കലർന്ന മലയാളത്തിലാണ് സന്ദേശം പടച്ചു വിട്ടത്. കളക്ടറുടെ ശബ്ദത്തോട് സാമ്യമുള്ള രീതിയിലാണ് ശബ്ദ സന്ദേശം പ്രചരിച്ചിരുന്നത്. ഏതോ ഗ്രൂപ്പിൽ ആദ്യം എത്തിയ സന്ദേശം കോഴിക്കോട് ജില്ലാ കളക്ടർ നൽകുന്ന കൊറോണ പ്രതിരോധ മാർഗങ്ങൾ എന്ന പേരിൽ പ്രചരിക്കുകയായിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ശബ്ദ സന്ദേശം സഹിതം ജില്ലാ കളക്ടർ എസ്.പിയ്ക്കും സൈബർ സെല്ലിനും പരാതി കൈമാറി. പിന്നാലെ പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും രോഗ പ്രതിരോധത്തിനും ഏറെ വെല്ലുവിളിയാണ് ഇത് ഉണ്ടാക്കുന്നത്. ഈ സാഹചര്യത്തിൽ അടിയന്തര നടപടികൾ ഉണ്ടാകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

നമ്മൾ പാരമ്പര്യമായി രോഗ പ്രതിരോധശേഷി കൂടുതൽ ഉള്ളവരാണ് എന്നു പറയുന്ന സന്ദേശത്തിൽ എല്ലാദിവസവും ചുക്ക് കാപ്പി കുടിക്കുകയും ചെയ്യണമെന്നും നിർദേശിക്കുന്നു. വിദേശികൾക്ക് രോഗ പ്രതിരോധ ശേഷി കുറവാണ് എന്നും ഇതിനാലാണ് ഇവർ മരിക്കുന്നതെന്നും ആശ്വസിപ്പിക്കുന്നുമുണ്ട്.