video
play-sharp-fill

അവധിയുടെ വിവരമറിഞ്ഞ് മടങ്ങുമ്പോൾ കാത്തിരുന്നത് അപകടം : കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ വീട്ടിലേക്ക് മടങ്ങവേ ബൈക്കും ജെസിബിയും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾ മരിച്ചു ; സംഭവം തൃശൂരിൽ

അവധിയുടെ വിവരമറിഞ്ഞ് മടങ്ങുമ്പോൾ കാത്തിരുന്നത് അപകടം : കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ വീട്ടിലേക്ക് മടങ്ങവേ ബൈക്കും ജെസിബിയും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾ മരിച്ചു ; സംഭവം തൃശൂരിൽ

Spread the love

സ്വന്തം ലേഖകൻ

തൃശ്ശൂർ : ദേശീയപാതയിൽ ബൈക്കും ജെസിബിയും കൂട്ടിയിടിച്ച് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ മരിച്ചു. ബുധനാഴ്ച പുലർച്ചെ നാലരയോടെയാണ് അപകടം നടന്നത്. പാലിയേക്കര ടോൾപ്ലാസയ്ക്ക് സമീപമാണ് സംഭവം. അപകടത്തിൽ കോഴിക്കോട് തിരുവമ്പാടി സ്വദേശികളായ വിദ്യാർത്ഥികളാണ് മരിച്ചത്.

തിരുവമ്പാടി പുന്നക്കൽ തുരുവേലിൽ സാബുവിന്റെ മകൻ അതുൽ സാബു (23), പുന്നക്കൽ പുറഞ്ചിറ സെബാസ്റ്റ്യന്റെ മകൻ ശരത് സെബാസ്റ്റ്യൻ (23) എന്നിവരാണ് മരിച്ചത്. മൃദേഹങ്ങൾ പുതുക്കാട് താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളമശ്ശേരിയിലെ ലിറ്റിൽ ഫ്‌ളവർ എഞ്ചിനീയറിങ് ഇൻസ്റ്റിറ്റിയൂട്ടിലെ വിദ്യാർത്ഥികളാണ് ഇവർ. സംസ്ഥാനത്ത് ഒന്നാകെ പടർന്നു പിടിക്കുന്ന കൊറോണയുടെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങൾക്ക് അവധി നൽകിയതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങവെയാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്.