video
play-sharp-fill
രണ്ടാമത് പ്രസവിച്ചതും പെൺകുഞ്ഞിനെ ; ഒരു മാസം പ്രായമുള്ള കുഞ്ഞിന് എരുക്കിൻ പാൽ നൽകി മാതാപിതാക്കൾ കൊന്നു ; മനഃസാക്ഷി മരവിക്കുന്ന സംഭവം മധുരയിൽ

രണ്ടാമത് പ്രസവിച്ചതും പെൺകുഞ്ഞിനെ ; ഒരു മാസം പ്രായമുള്ള കുഞ്ഞിന് എരുക്കിൻ പാൽ നൽകി മാതാപിതാക്കൾ കൊന്നു ; മനഃസാക്ഷി മരവിക്കുന്ന സംഭവം മധുരയിൽ

സ്വന്തം ലേഖകൻ

ചെന്നൈ: രണ്ടാമത് പെൺകുഞ്ഞ് ജനിച്ചതിൽ രോഷം. ഒരു മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ എരുക്കിൻ പാൽ നൽകി മാതാപിതാക്കൾ കൊലപ്പെടുത്തി.

രാജ്യത്ത് ഏറ്റവും അധികം ഭ്രൂണഹത്യ നടക്കുന്ന മധുര പുല്ലനേരി ഗ്രാമത്തിലാണ് സംഭവം. ജനുവരി 30ന് ജനിച്ച കുഞ്ഞിന്റെ അകാലത്തിലുള്ള മരണം ഗ്രാമത്തിൽ സംസാരവിഷയമായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൈരമുരുകൻ സൗമ്യ ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹം വീട്ടുവളപ്പിൽ മറവു ചെയ്ത നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൗമ്യയുടെ ആദ്യ പ്രസവത്തിലെ കുഞ്ഞ് പെൺകുഞ്ഞായിരുന്നു. രണ്ടാമതും സൗമ്യ പെൺകുഞ്ഞിനെ പ്രസവിച്ചതോടെയാണ് എരിക്കിൻ മരത്തിന്റെ ഇലയിൽനിന്നുള്ള കറ നൽകി കൊലപ്പെടുത്തിയത്. മാർച്ച് രണ്ടാം തീയതി മുതലാണ് കുഞ്ഞ് വീട്ടിൽ ഇല്ലെന്ന കാര്യം പ്രദേശവാസികൾ ശ്രദ്ധിക്കുന്നത്.

ഗ്രാമത്തിലെങ്ങും നവജാത ശിശുവിന്റെ തിരോധാനം ചർച്ചയായതോടെ നാട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ വൈരമുരുകൻ(32), സൗമ്യ(22) വൈരമുരുകന്റെ പിതാവ് എസ്. സിങ്കതേവർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Tags :