video
play-sharp-fill
മൊബൈൽ മോഷ്ടാവിനെ തേടിയിറങ്ങിയ പൊലീസ് കള്ളനൊപ്പം കണ്ടെത്തിയത് കാണാതായ പെൺകുട്ടിയേയും

മൊബൈൽ മോഷ്ടാവിനെ തേടിയിറങ്ങിയ പൊലീസ് കള്ളനൊപ്പം കണ്ടെത്തിയത് കാണാതായ പെൺകുട്ടിയേയും

സ്വന്തം ലേഖകൻ

കോഴിക്കോട് : മൊബൈൽ മോഷ്ടാവിനെ തേടിയിറങ്ങിയ പൊലീസിന് കള്ളനും തൊണ്ടിമുതലിനുമൊപ്പം കിട്ടിയത് കാണാതായ പെൺകുട്ടിയേയും. പെറിയമ്പലത്ത് ഉള്ള ഫുട്‌ബോൾ ടറഫ് സ്റ്റേഡിയത്തിൽ നിന്നും ആയി വില കൂടിയ മൂന്ന് മൊബൈൽ ഫോണുകളും സ്മാർട്ട് വച്ചും ഇരുപതിനായിരം രൂപയും മോഷണം പോയിരുന്നു. ഈ മോഷ്ടടാവിനെ തേടിയാണ് കഴിഞ്ഞ ദിവസം മലപ്പുറം കൊണ്ടോട്ടി പോലീസ് എറണാകുളം കളമശ്ശേരിയിൽ എത്തിയത്. എന്നാൽ കള്ളനൊപ്പം പൊലീസിന് കിട്ടിയത് താമരശേരിയിൽ നിന്നും കാണാതായ പെൺകുട്ടിയെയും

പ്രതിയായ ശിഹാബുദ്ദീൻ ഷോപ്പിങ്ങിന് പോയിരിക്കുകയായിരുന്നു. പ്രതി മടങ്ങി എത്തിയപ്പോൾ കൂടെ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ താമരശേരിയിൽ നിന്നും കാണാതായ പെൺകുട്ടിയാണിതെന്ന് മനസിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് വീടുനുള്ളിൽ നടത്തിയ തെരച്ചിലിനെതുടർന്ന് വീടിനുള്ളിൽ നിന്നും നിരവധി മോഷ്ണ വസ്തുക്കളും കണ്ടെത്തിയരുന്നു. തുടർന്ന് തുടർച്ചയായി മോഷണം നടത്തിക്കിട്ടുന്ന പണമായിരുന്നു ഇയാളുടെ ആഡംബര ജീവിതത്തിന് വേണ്ടി ചെലവഴിച്ചിരുന്നത്. രാത്രി പത്തിനു ശേഷമാണ് പെരിയമ്പലത്തെ സ്റ്റേഡിയത്തിൽ നിന്ന് കളിക്കാൻ എത്തിയവരുടെ വസ്തുക്കൾ മോഷണം പോയത്. സി .സി .ടി.ടിലവിയിൽ നിന്നും ചുവന്ന കാറിലാണ് പ്രതി സഞ്ചരിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് ശിഹാബുദ്ദീനിലേക്ക് അന്വേഷണം എത്തിയത്.

പ്രതി പപൊലീസിന്റെ വലയിലായതോടെ 21 മോഷണ കേസുകൾക്ക് തുമ്പ് കിട്ടിയെന്നാണ് പ്രാഥമിക വിവിരം. പെൺകുട്ടികളെ പല പ്രലോഭനങ്ങൾ നൽകി വാടകക്കെടുക്കുന്ന ആഢംബര വീടുകളിൽ എത്തിച്ച് പ്രതി ദുരുപയോഗം ചെയ്തതായി പൊലീസ് പറഞ്ഞു.