video
play-sharp-fill
അട്ടപ്പാടിയിൽ ചിതറിയ രക്തത്തിന് പകരം വീട്ടുക ; ഈ രക്തത്തിന് കണക്ക് പറയേണ്ടവർ മോദി – പിണറായി കൂട്ടുക്കെട്ട് : പ്രകടനവുമായി മാവോയിസ്റ്റുകൾ

അട്ടപ്പാടിയിൽ ചിതറിയ രക്തത്തിന് പകരം വീട്ടുക ; ഈ രക്തത്തിന് കണക്ക് പറയേണ്ടവർ മോദി – പിണറായി കൂട്ടുക്കെട്ട് : പ്രകടനവുമായി മാവോയിസ്റ്റുകൾ

സ്വന്തം ലേഖകൻ

കണ്ണൂർ: അട്ടപ്പാടിയിൽ ചിതറിയ രക്തത്തിന് പകരം വീട്ടുക, ഈ രക്തത്തിന് കണക്കിന് പറയേണ്ടവ മോദി – പിണറായി കൂട്ടുകെട്ട്. സർക്കാരിന്റെ നടപടിയ്‌ക്കെതിരെ കൊട്ടിയൂർ അമ്പായത്തോട് ടൗണിൽ സായുധരായ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി. ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇവർ ലഘുലേഖകൾ വിതരണം ചെയ്യുകയും പോസ്റ്റർ പതിപ്പിക്കുകയും ചെയ്തു.തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം.

അട്ടപ്പാടിയിൽ ചിതറിയ രക്തത്തിന് പകരം വീട്ടുക, ഈ രക്തത്തിന് കണക്ക് പറയേണ്ടവർ മോദി പിണറായി കൂട്ടുകെട്ട് എന്നും ഇതിനെതിരെ തിരിച്ചടിക്കാൻ സജ്ജരാകുക, ജനുവരി 31 ന് പ്രഖ്യാപിച്ച ഭാരത് ബന്ദ് വിജയിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് പോസ്റ്ററിൽ ഉള്ളത്. കേന്ദ്രസർക്കാരിന്റെ ഓപ്പറേഷൻ സമാധാൻ എന്ന സൈനിക നടപടി പരാജയപ്പെടുത്തണമെന്നും പോസ്റ്ററിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാവോയിസ്റ്റുകളിൽ മൂന്ന് പേരുടെ കൈകളിൽ തോക്കുകൾ ഉണ്ടായിരുന്നു.കൊട്ടിയൂർ വന്യജീവി സങ്കേതത്തിലൂടെയാണ് സംഘം ടൗണിൽ എത്തിയത്. തിരിച്ച് ആ വഴി തന്നെ പോവുകയും ചെയ്തു. പ്രകടനത്തിനിടെ ദൃശ്യങ്ങൾ പകർത്തരുതെന്ന് സംഘം നാട്ടുകാർക്ക് നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ വർഷവും സമാന രീതിയിൽ തോക്കുകളേന്തി മാവോയിസ്റ്റുകൾ ഇവിടെ പ്രകടനം നടത്തിയിരുന്നു. അതേസമയം സംഭവത്തിന് പിന്നാലെ തണ്ടർ ബോൾട്ടും പോലീസും പ്രദേശത്ത് എത്തി.