അട്ടപ്പാടിയിൽ ചിതറിയ രക്തത്തിന് പകരം വീട്ടുക ; ഈ രക്തത്തിന് കണക്ക് പറയേണ്ടവർ മോദി – പിണറായി കൂട്ടുക്കെട്ട് : പ്രകടനവുമായി മാവോയിസ്റ്റുകൾ
സ്വന്തം ലേഖകൻ കണ്ണൂർ: അട്ടപ്പാടിയിൽ ചിതറിയ രക്തത്തിന് പകരം വീട്ടുക, ഈ രക്തത്തിന് കണക്കിന് പറയേണ്ടവ മോദി – പിണറായി കൂട്ടുകെട്ട്. സർക്കാരിന്റെ നടപടിയ്‌ക്കെതിരെ കൊട്ടിയൂർ അമ്പായത്തോട് ടൗണിൽ സായുധരായ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി. ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇവർ ലഘുലേഖകൾ വിതരണം ചെയ്യുകയും പോസ്റ്റർ പതിപ്പിക്കുകയും ചെയ്തു.തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. അട്ടപ്പാടിയിൽ ചിതറിയ രക്തത്തിന് പകരം വീട്ടുക, ഈ രക്തത്തിന് കണക്ക് പറയേണ്ടവർ മോദി പിണറായി കൂട്ടുകെട്ട് എന്നും ഇതിനെതിരെ തിരിച്ചടിക്കാൻ സജ്ജരാകുക, […]