ഡിസംബർ 17 ന് ഹർത്താൽ: പിൻവലിച്ചെന്ന് സംഘടനകൾ; ഇല്ലന്ന് വെൽഫയർ പാർട്ടി; നിയമ വിരുദ്ധം എന്ന് പൊലീസ്

ഡിസംബർ 17 ന് ഹർത്താൽ: പിൻവലിച്ചെന്ന് സംഘടനകൾ; ഇല്ലന്ന് വെൽഫയർ പാർട്ടി; നിയമ വിരുദ്ധം എന്ന് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: പൗരത്വ ബില്ലിനെതിരെ വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ സർവത്ര ആശയക്കുഴപ്പം. ഹർത്താലിൽ നിന്നും പിന്മാറി എന്ന് ശനിയാഴ്ച കോഴിക്കോട്ട് ചേർന്ന വിവിധ സംഘടനകളുടെ യോഗം പ്രസ്താവന ഇറക്കിയിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം ഏഴ് ദിവസം മുൻപ് അനുമതി നേടാനാവാത്തതിനാലാണ് ഹർത്താൽ പിൻവലിച്ചതെന്നായിരുന്നു ഇവരുടെ പ്രസ്താവന.

എന്നാൽ , ഹർത്താലിന് ഇതുവരെയും അനുമതി നൽകാത്തതിനാൽ ഹർത്താൽ നടത്തുന്നത് നിയമ വിരുദ്ധമാണ് എന്ന് പൊലീസും അറിയിക്കുകയായിരുന്നു. എന്നാൽ , ഇതിനിടെ ഡിസംബർ 17 ന് നടത്താൻ നിശ്ചയിച്ച കേരള ഹർത്താലിൽ മാറ്റമില്ലന്ന് വെൽഫയർ പാർട്ടി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹർത്താലുമായി സഹകരിക്കില്ല, ഹർത്താൽ പിൻവലിച്ചു, ഹർത്താൽ ഉപേക്ഷിച്ചു, പൊലീസ് അനുമതി നിഷേധിച്ചു, ഹർത്താലിൽ നിന്ന് പിൻമാറി തുടങ്ങിയ വാർത്തകൾ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമാണെന്നും വെൽഫെയർ പാർട്ടി അധികൃതർ അറിയിച്ചു.

എന്നാൽ , ഹർത്താലിന് ഇതുവരെയും രാഷ്ട്രീയ പാർട്ടികൾ ആരും തന്നെ പിൻതുണ നൽകി രംഗത്ത് എത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ ഹർത്താൽ വിജയിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. മുൻപ് കേരളത്തിൽ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചാരണം നടത്തി ഹർത്താൽ നടത്തിയിരുന്നു. അന്ന് വ്യാപക അക്രമണമാണ് സംസ്ഥാനത്ത് അരങ്ങേറിയത്. ഈ സാഹചര്യത്തിൽ 17 ലെ ഹർത്താലിനെ ജാഗ്രതയോടെയാണ് പൊലീസ് സ്വീകരിക്കുന്നത്.