പൗരത്വ ഭേദഗതി ബിൽ ; സന്തോഷ് ട്രോഫി ഫുട്‌ബോൾ ഫൈനൽ റൗണ്ട് മത്സരങ്ങൾ മാറ്റി

പൗരത്വ ഭേദഗതി ബിൽ ; സന്തോഷ് ട്രോഫി ഫുട്‌ബോൾ ഫൈനൽ റൗണ്ട് മത്സരങ്ങൾ മാറ്റി

Spread the love

 

സ്വന്തം ലേഖകൻ

കൊൽക്കത്ത: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം രാജ്യത്തെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായതിനാൽ സന്തോഷ് ട്രോഫി ഫുട്‌ബോൾ ഫൈനൽ റൗണ്ട് മൽസരങ്ങൾ മാറ്റിവെച്ചു. ജനുവരിയിൽ മിസോറാമിൽ നടക്കേണ്ട മൽസരങ്ങളാണ് മാറ്റിവെച്ചത്. ഏപ്രിൽ മാസത്തിൽ മൽസരങ്ങൾ നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ജനുവരി 10 മുതൽ 23വരെയാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ നടത്താൻ തീരുമാനിച്ചിരുന്നത്.
അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ പ്രതിഷേധം രൂക്ഷമായി തുടരുന്ന മിസോറാമിൽ നിന്നും സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മൽസരങ്ങൾ മാറ്റുന്നതിനെക്കുറിച്ച് ആലോചന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫൈനൽ റൗണ്ട് മൽസരങ്ങൾ മാറ്റിവെച്ചത്.

അതേസമയം മാറ്റിവെച്ച മൽസരങ്ങൾ മിസോറാമിൽ വെച്ച് തന്നെയാകും നടക്കുക. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് ഐഎസ്എല്ലിലെ ചില മൽസരങ്ങളും മാറ്റിവെച്ചിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group