play-sharp-fill

പെൺവാണിഭ സംഘത്തിലെ പ്രധാനിയെ മയക്കുമരുന്ന് കേസിൽ പോലീസ് അറസ്റ്റ് ചെയ്തു: ഓട്ടോറിക്ഷ മറയാക്കി മയക്കുമരുന്ന് കച്ചവടമെന്ന് കണ്ടെത്തൽ

  തിരുവനന്തപുരം: പെണ്‍വാണിഭ സംഘത്തിലെ പ്രധാനിയെ മയക്കുമരുന്നു കേസില്‍ പോലിസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് പൂവത്തൂര്‍ സ്വദേശി ശ്യാം ദാസ് (30) ആണ് തമ്പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.   നഗരത്തില്‍ ഓട്ടോറിക്ഷയില്‍ കറങ്ങിനടന്നാണ് ഇയാളുടെ മയക്കുമരുന്നു കച്ചവടം. എംഡിഎംഎ. കടത്തുന്നതിനിടയിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് എം.ഡി.എം.എ. പിടിച്ചെടുത്തു. ശ്യാം ദാസിന് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന കൊല്ലം പരവൂര്‍ സ്വദേശി സുപ്രിയയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ ഷാഡോ പോലീസ് സംഘമാണ് അരുവിക്കരയില്‍നിന്നും പിടികൂടിയത്. […]

യുവാക്കളുടെ ദീപാവലി ആഘോഷം: കയർ ഫാക്ടറിക്ക് തീപിടിച്ചു 3 ലക്ഷം രൂപയുടെ നഷ്ടം

  ആലപ്പുഴ: ദീപാവലി ആഘോഷത്തിൽ അയൽവാസിക്ക് കനത്ത നഷ്ടം. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം കത്തിച്ചതിന്റെ തീപ്പൊരി വീണ് ചകിരി സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപിടിച്ചു 3 ലക്ഷം രൂപയുടെ നഷ്ടം.   മണ്ണഞ്ചേരി സ്വദേശി വേണുവിന്റെ കയര്‍ ഗോഡൗണിനാണ് തീപിടിച്ചത്. സംഭവത്തിൽ മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി വേണു പറഞ്ഞു. ഇന്നലെ വൈകിട്ട് 7.30 ഓടെയായിരുന്നു സംഭവം.   അയല്‍ വീട്ടില്‍ താമസിക്കുന്ന യുവാക്കളുടെ നേതൃത്വത്തിലാണ് ദീപാവലി ആഘോഷം നടന്നത്. ഗോഡൗണിന് സമീപമുള്ള വീട്ടില്‍ വേണുവും കുടുംബവും ഉണ്ടായിരുന്നെങ്കിലും തീ ആളിപ്പടര്‍ന്നതിന് ശേഷമാണ് […]

‘ആരോപണം തെളിയിച്ചാൽ സുരേന്ദ്രൻ പറയുന്ന പണി ചെയ്യാം’; കൊടകര കുഴൽപ്പണ കേസിൽ കെ സുരേന്ദ്രനെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

കൊടകര : കൊടകര കുഴൽപ്പണ കേസിലെ ബിജെപിക്കെതിരായ പുതിയ വെളിപ്പെടുത്തലിൽ കെ സുരേന്ദ്രനെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. ബിജെപിയിലെ ഭിന്നതയിൽ നിന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ ഉണ്ടായതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. ഈ ആരോപണം തെളിയിച്ചാൽ സുരേന്ദ്രൻ പറയുന്ന പണി ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഒരു പി.ആർ ഏജൻസിയുമായും ബന്ധമില്ല. എൻ്റെ പി ആർ ജനങ്ങളാണ്. കേരള – കേന്ദ്ര സർക്കാരുകൾ കൊടകര കേസിൽ കഴിയാവുന്ന എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തിട്ടുണ്ടെന്നും രാഹുൽ ആരോപിച്ചു. കൊടകര കുഴൽപ്പണ കേസിലെ ബിജെപിക്കെതിരായ പുതിയ വെളിപ്പെടുത്തൽ രാഷ്ട്രീയ ആയുധമാക്കാനാണ് […]

വൻ കഞ്ചാവ് വേട്ട; കാ​റി​ൽ ക​ട​ത്തി​യ 30 കി​ലോ ക​ഞ്ചാ​വു​മാ​യി കാപ്പ കേസ് പ്രതിയുൾപ്പെടെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ; ക​ണ്ടെ​ത്തി​യ​ത് ഡി​ക്കി​യി​ൽ മൂ​ന്ന് ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വ്

ഒ​റ്റ​പ്പാ​ലം: സം​ശ​യം തോ​ന്നി പോലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​റി​ൽ ക​ട​ത്തി​യ 30 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. കാ​പ്പ കേ​സ് പ്ര​തി ത​ച്ച​നാ​ട്ടു​ക​ര ചെ​ത്ത​ല്ലൂ​ർ ആ​ന​ക്കു​ഴി​യി​ൽ ബാ​ബു​രാ​ജ് (32), പ്ര​കാ​ശ് (35) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റും ഒ​റ്റ​പ്പാ​ലം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​ന​മ​ണ്ണ അ​മ്പ​ല​വ​ട്ടം വാ​യ​ന​ശാ​ല റോ​ഡി​ൽ വ്യാ​ഴാ​ഴ്‌​ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ഷൊ​ർ​ണൂ​രി​ൽ​നി​ന്ന് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഒ​റ്റ​പ്പാ​ലം എ​സ്.​ഐ എം. ​സു​നി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോലീ​സ് സം​ഘ​ത്തി​ന് തോ​ന്നി​യ സം​ശ​യ​മാ​ണ് ക​ഞ്ചാ​വ് വേ​ട്ട​ക്ക് അ​വ​സ​ര​മാ​യ​ത്. അ​മ്പ​ല​വ​ട്ടം ഭാ​ഗ​ത്തു​നി​ന്ന് സൗ​ത്ത് പ​ന​മ​ണ്ണ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന […]

വ്യാജ മൊബൈൽ ആപ്പ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്: 1500 പേരെ കബളിപ്പിച്ച യുവതി പിടിയിൽ

  കൊല്ലം: വ്യാജ മൊബൈൽ ആപ്പ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ. കൊല്ലം പള്ളിത്തോട്‌ സ്വദേശിനി ജെൻസിമോളാണ് അറസ്റ്റിലായത്.   ASO എന്ന ആപ്പ് വഴിയാണ് തട്ടിപ്പ് നടത്തിയത്. 1500 പേരെ കബളിപ്പിച്ച് വിദേശത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്.   ഫോർട്ട് കൊച്ചി സ്വദേശി നൽകിയ പരാതിയിലാണ് നടപടി. 20,000 രൂപ നിക്ഷേപിക്കുമ്പോൾ ലാഭം ലഭിക്കുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കൊച്ചിയിൽ നിന്നും 54 പേരാണ് പരാതി നൽകിയത്. കൊച്ചി സൈബർ സിറ്റി പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.

ഐ.സി.ടി. അക്കാദമി ഓഫ് കേരള എസൻഷ്യൽ സ്‌കില്‍ പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു; പൈത്തണ്‍ പ്രോഗ്രാമിംഗ്, ബിസിനസ് ഇന്റലിജന്‍സ് വിത്ത് പവര്‍ ബി.ഐ, ഡാറ്റാ അനലിറ്റിക്‌സ് വിത്ത് എക്‌സെല്‍ എന്നീ പ്രോഗ്രാമുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ (ഐ.സി.ടി.എ.കെ.) നൈപുണ്യ പ്രോഗ്രാമുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മാറിയ കാലഘട്ടത്തില്‍ തൊഴില്‍ രംഗത്ത് ഏറെ ആവശ്യകതയുള്ള പൈത്തണ്‍ പ്രോഗ്രാമിംഗ്, ബിസിനസ് ഇന്റലിജന്‍സ് വിത്ത് പവര്‍ ബി.ഐ, ഡാറ്റാ അനലിറ്റിക്‌സ് വിത്ത് എക്‌സെല്‍ എന്നീ പ്രോഗ്രാമുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്. രണ്ട് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ ഓണ്‍ലൈനായാണ് നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അറിവും നൈപുണ്യവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്ത പ്രോഗ്രാമുകളിലേക്ക് എന്‍ജിനീയറിങ്-സയന്‍സ് ബിരുദധാരികള്‍, ഏതെങ്കിലും എന്‍ജിനീയറിങ് രംഗത്ത് ത്രിവത്സര ഡിപ്ലോമയുള്ളവര്‍, അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍, […]

എട്ട് വർഷത്തിനിടെ സംസ്ഥാനത്തെ പോലീസിൽ സമാനകതളില്ലാത്ത മാറ്റം, കുറ്റവാളികൾക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുന്നു, ഒരിക്കലും പിടികൂടില്ലെന്ന് കരുതിയവരെ കൽത്തുറുങ്കിലാക്കി, കുറ്റവാളികളായവരെ പോലീസിൽ തുടരാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ എട്ട് വർഷത്തിനിടെ സംസ്ഥാനത്തെ പോലീസിൽ സമാനതകളില്ലാത്ത മാറ്റം ദൃശ്യമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർക്കും നിർഭയം കടന്നുചെല്ലാവുന്ന സ്ഥലമായി പോലീസ് സ്റ്റേഷനുകൾ മാറി. കുറ്റവാളികൾക്കെതിരെ മുഖംനോക്കാതെ പോലീസ് നടപടിയെടുക്കുന്നുണ്ടെന്നും ഒരിക്കലും പിടികൂടില്ലെന്ന് കരുതിയവരെ വരെ പോലീസ് കൽത്തുറുങ്കിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് തടയാൻ പോലീസ് നല്ല പ്രചരണം നടത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പോലീസിൻ്റെ പോർട്ടലിൽ 31,107 പരാതികളാണ് സെപ്തംബർ വരെ എത്തിയത്. 79 കോടിയിലധികം രൂപ തിരിച്ചു പിടിച്ചു. 37,807 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. പോലീസിൽ ചിലർ ജനങ്ങളുടെ […]

കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം; പെരുന്നാൾ കാണാൻ എത്തിയ കുടുംബത്തെ സംഘം ചേർന്ന് മർദ്ദിച്ചു; പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

കുന്നംകുളം: കുന്നംകുളം മരത്തംകോട് മിനി പെരുന്നാൾ കാണാനെത്തിയ കുടുംബത്തെ സംഘം ചേർന്ന് ആക്രമിച്ചു. സ്ത്രീകൾ അടക്കമുള്ള കുടുംബത്തെ അതിക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. വ്യാഴാഴ്ച രാത്രിയിൽ 11.30 യോടെയായിരുന്നു സംഭവം. മരത്തംകോട് പള്ളിക്കടുത്തുള്ള ഐഫ സൂപ്പർമാർക്കറ്റിനു മുൻപിൽ കാർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. പരുക്കേറ്റവർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

ഉണ്ണിത്താൻ വധശ്രമക്കേസടക്കം അന്വേഷിച്ച സിബിഐ ചെന്നൈ യൂണിറ്റ് അഡീഷണൽ എസ്പി കെ.ജെ. ഡാർവിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കുറ്റാന്വേഷണത്തിനുള്ള അവാർഡ്

കോട്ടയം: ഉണ്ണിത്താൻ വധശ്രമക്കേസടക്കം അന്വേഷിച്ച സിബിഐ ചെന്നൈ യൂണിറ്റിലെ അഡീഷണൽ എസ്പി കെ.ജെ. ഡാർവിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കുറ്റാന്വേഷണത്തിനുള്ള അവാർഡ് ലഭിച്ചു. ഇരിങ്ങാലക്കുട സ്വദേശിയായ ഡാർവിൻ സിബിഐയുടെ കൊച്ചി,തിരുവനന്തപുരം യൂണിറ്റുകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1990 ൽ സിബിഐയിൽ ചേർന്ന ഡാർവിൻ നിരവധി പ്രമാദമായ കേസുകൾ തെളിയിച്ച് പ്രാഗത്ഭ്യം തെളിയിച്ച ഉദ്യോഗസ്ഥനാണ്.

വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വർധിപ്പിച്ചു; നാല് മാസത്തിനിടെ ഉയർന്നത് 157.5 രൂപ

കൊച്ചി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും കൂട്ടി. 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. കൊച്ചിയിലെ വില 1810 രൂപ 50 പൈസയാണ്. നേരത്തെ 1749 രൂപയായിരുന്നു. ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില 1802 രൂപയായി. മുംബൈയില്‍ 1754 രൂപയും കൊല്‍ക്കത്തയില്‍ 1911 രൂപയുമായാണ് വില ഉയര്‍ന്നത്. കഴിഞ്ഞമാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയില്‍ 50 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. സെപ്തംബറില്‍ 39 രൂപയാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനിടെ […]