play-sharp-fill

എട്ട് വർഷത്തിനിടെ സംസ്ഥാനത്തെ പോലീസിൽ സമാനകതളില്ലാത്ത മാറ്റം, കുറ്റവാളികൾക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുന്നു, ഒരിക്കലും പിടികൂടില്ലെന്ന് കരുതിയവരെ കൽത്തുറുങ്കിലാക്കി, കുറ്റവാളികളായവരെ പോലീസിൽ തുടരാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ എട്ട് വർഷത്തിനിടെ സംസ്ഥാനത്തെ പോലീസിൽ സമാനതകളില്ലാത്ത മാറ്റം ദൃശ്യമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർക്കും നിർഭയം കടന്നുചെല്ലാവുന്ന സ്ഥലമായി പോലീസ് സ്റ്റേഷനുകൾ മാറി. കുറ്റവാളികൾക്കെതിരെ മുഖംനോക്കാതെ പോലീസ് നടപടിയെടുക്കുന്നുണ്ടെന്നും ഒരിക്കലും പിടികൂടില്ലെന്ന് കരുതിയവരെ വരെ പോലീസ് കൽത്തുറുങ്കിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് തടയാൻ പോലീസ് നല്ല പ്രചരണം നടത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പോലീസിൻ്റെ പോർട്ടലിൽ 31,107 പരാതികളാണ് സെപ്തംബർ വരെ എത്തിയത്. 79 കോടിയിലധികം രൂപ തിരിച്ചു പിടിച്ചു. 37,807 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. പോലീസിൽ ചിലർ ജനങ്ങളുടെ […]

കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം; പെരുന്നാൾ കാണാൻ എത്തിയ കുടുംബത്തെ സംഘം ചേർന്ന് മർദ്ദിച്ചു; പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

കുന്നംകുളം: കുന്നംകുളം മരത്തംകോട് മിനി പെരുന്നാൾ കാണാനെത്തിയ കുടുംബത്തെ സംഘം ചേർന്ന് ആക്രമിച്ചു. സ്ത്രീകൾ അടക്കമുള്ള കുടുംബത്തെ അതിക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. വ്യാഴാഴ്ച രാത്രിയിൽ 11.30 യോടെയായിരുന്നു സംഭവം. മരത്തംകോട് പള്ളിക്കടുത്തുള്ള ഐഫ സൂപ്പർമാർക്കറ്റിനു മുൻപിൽ കാർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. പരുക്കേറ്റവർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

ഉണ്ണിത്താൻ വധശ്രമക്കേസടക്കം അന്വേഷിച്ച സിബിഐ ചെന്നൈ യൂണിറ്റ് അഡീഷണൽ എസ്പി കെ.ജെ. ഡാർവിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കുറ്റാന്വേഷണത്തിനുള്ള അവാർഡ്

കോട്ടയം: ഉണ്ണിത്താൻ വധശ്രമക്കേസടക്കം അന്വേഷിച്ച സിബിഐ ചെന്നൈ യൂണിറ്റിലെ അഡീഷണൽ എസ്പി കെ.ജെ. ഡാർവിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കുറ്റാന്വേഷണത്തിനുള്ള അവാർഡ് ലഭിച്ചു. ഇരിങ്ങാലക്കുട സ്വദേശിയായ ഡാർവിൻ സിബിഐയുടെ കൊച്ചി,തിരുവനന്തപുരം യൂണിറ്റുകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1990 ൽ സിബിഐയിൽ ചേർന്ന ഡാർവിൻ നിരവധി പ്രമാദമായ കേസുകൾ തെളിയിച്ച് പ്രാഗത്ഭ്യം തെളിയിച്ച ഉദ്യോഗസ്ഥനാണ്.

വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വർധിപ്പിച്ചു; നാല് മാസത്തിനിടെ ഉയർന്നത് 157.5 രൂപ

കൊച്ചി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും കൂട്ടി. 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. കൊച്ചിയിലെ വില 1810 രൂപ 50 പൈസയാണ്. നേരത്തെ 1749 രൂപയായിരുന്നു. ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില 1802 രൂപയായി. മുംബൈയില്‍ 1754 രൂപയും കൊല്‍ക്കത്തയില്‍ 1911 രൂപയുമായാണ് വില ഉയര്‍ന്നത്. കഴിഞ്ഞമാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയില്‍ 50 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. സെപ്തംബറില്‍ 39 രൂപയാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനിടെ […]

സൈബർ സാങ്കേതിക വിദ്യയിലൂടെ വിഘടനവാദ നീക്കങ്ങളെ ഇന്ത്യ നിരീക്ഷിക്കുന്നു, സർക്കാർ വെബ്സൈറ്റുകൾക്ക് നേരെയുള്ള സൈബർ ആക്രമണങ്ങൾക്ക് പിന്നിലും ഇന്ത്യയെന്ന് കാനഡ; ആരോപണങ്ങളോട് പ്രതികരിക്കാതെ ഇന്ത്യ

ന്യൂഡൽഹി: നയതന്ത്ര തർക്കം മൂർച്ഛിച്ചതിന് പിന്നാലെ ഇന്ത്യക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി കാനഡ. നൂതന സൈബർ സാങ്കേതിക വിദ്യയിലൂടെ കാനഡയെ നിരീക്ഷിക്കുന്നുവെന്ന് ഇന്റലിജൻസ് ഏജൻസി റിപ്പോർട്ട് അടിസ്ഥാനമാക്കി കാനഡ ആരോപിച്ചു. വിഘടനവാദ നീക്കങ്ങളെ നിരന്തരം നിരീക്ഷിക്കുന്നുവെന്നും തങ്ങളുടെ സർക്കാർ വെബ്സൈറ്റുകൾക്ക് നേരെയുള്ള സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്നും കാനഡ ആരോപിച്ചു. നിജ്ജർ കൊലപാതകത്തിൽ അമിത് ഷാക്ക് പങ്കുണ്ടെന്ന കടുത്ത ആരോപണം കാനഡ ഉന്നയിച്ചിരുന്നു. എന്നാൽ, ആരോപണങ്ങളോട് ഇന്ത്യ പ്രതികരിച്ചില്ല. അതേസമയം അതിർത്തിയിൽ ഇന്ത്യ – ചൈന സേനാ പിന്മാറ്റം വിജയകരമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം വാർത്താക്കുറിപ്പിൽ […]

മെഡിക്കൽ കോളേജിൽ റാഗിങ്, ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു; ഡിഎസ്പിയുടെ മകനുൾപ്പെടെ 2 ഹൗസ് സർജൻമാർക്ക് സസ്പെൻഷൻ; ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്യാൻ വിളിച്ചു കൊണ്ടുവരാൻ ഹൗസ് സർജൻമാർ മൂന്നാം വർഷ വിദ്യാർത്ഥിയോട് ആവശ്യപ്പെട്ടു;വിസമ്മതിച്ചതോടെയായിരുന്നു ആക്രമണം

ചെന്നൈ: തമിഴ്നാട്ടിലെ കിൽപ്പോക്ക് സർക്കാർ മെഡിക്കൽ കോളേജിൽ (കെഎംസി) റാഗിംഗുമായി ബന്ധപ്പെട്ട സംഭവത്തിൽ രണ്ട് ഹൗസ് സർജൻമാർക്ക് സസ്പെൻഷൻ. ഡിഎസ്പിയുടെ മകൻ ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് നടപടി. ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ചെന്ന ജൂനിയർ വിദ്യാർത്ഥിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ആഴ്ച കോളജ് ഹോസ്റ്റലിലാണ് സംഭവം നടന്നത്. ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്യാൻ വിളിച്ചുകൊണ്ടുവരാൻ ഹൌസ് സർജന്മാരായ ദയാനേഷ്, കവിൻ എന്നിവർ മൂന്നാം വർഷ വിദ്യാർത്ഥിയോട് ആവശ്യപ്പെട്ടു. നെയ്‍വേലി സ്വദേശിയായ അലൻ ജേക്കബ്ബിനോടാണ് ആവശ്യപ്പെട്ടത്. അലൻ വിസമ്മതിച്ചതോടെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു. ബിയർ […]

പെൺകുട്ടികളെ ലോഡ്ജിൽ എത്തിച്ചുകൊടുത്ത്‌ കമ്മീഷൻ പറ്റുന്ന പ്രധാന കണ്ണി മയക്കുമരുന്ന് കേസിൽ പിടിയിൽ; ഇയാളിൽനിന്ന് മാരകമയക്കുമരുന്നായ എംഡിഎംഎ പിടിച്ചെടുത്തു

തിരുവനന്തപുരം: പെൺവാണിഭ സംഘത്തിലെ പ്രധാനി മയക്കുമരുന്നുകേസിൽ അറസ്റ്റിലായി. നെടുമങ്ങാട് പൂവത്തൂർ ചെല്ലാംകോട് എൽ.പി. സ്‌കൂളിനു സമീപം സിമി ഭവൻ കൈതറക്കോണം വീട്ടിൽ ശ്യാം ദാസ്(30) ആണ് പിടിയിലായത്. എംഡിഎംഎ കടത്തുന്നതിനിടയിലാണ് ഇയാളെ തമ്പാനൂർ പോലീസ് പിടികൂടിയത്. ഇയാൾക്ക് എംഡിഎംഎ എത്തിച്ചുനൽകുന്ന കൊല്ലം പരവൂർ ചരുവിള വീട്ടിൽ സുപ്രിയയെ തമ്പാനൂർ പോലീസ് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റൂറൽ ഷാഡോ പോലീസ് സംഘം അരുവിക്കരയിൽനിന്നു പിടികൂടി. ഇവരുടെ പക്കൽനിന്ന്‌ എംഡിഎംഎ പിടിച്ചെടുത്തു. പെൺകുട്ടികളെ ലോഡ്ജിൽ എത്തിച്ചുകൊടുത്ത്‌ കമ്മീഷൻ പറ്റുന്ന പ്രധാന കണ്ണികളിൽ ഒരാളാണ് ശ്യാമെന്ന് തമ്പാനൂർ പോലീസ് […]

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ബസ് ഓടിച്ചു കയറ്റി ; സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്തു ; ബാലസംഘം പരിപാടി കഴിഞ്ഞ് മറ്റൊരു പരിപാടിക്കായി മുഖ്യമന്ത്രിയും സംഘവും പോകുന്ന സമയത്താണ് സംഭവം

സ്വന്തം ലേഖകൻ കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ബസ് ഓടിച്ചു കയറ്റിയെന്ന് കേസിൽ സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോടാണ് സംഭവം. അലക്ഷ്യമായി ബസ് ഓടിച്ചതിനാണ് കേസെടുത്തത്. ഇന്നലെ വൈകിട്ട് കോട്ടൂളിയിൽ വച്ചാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഇന്നലെ ബാലസംഘം പരിപാടി കഴിഞ്ഞ് മറ്റൊരു പരിപാടിക്കായി മുഖ്യമന്ത്രിയും സംഘവും പോകുന്ന സമയത്താണ് സംഭവം. നരിക്കുനിയിൽ വച്ച് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് ഓടിച്ചുകയറ്റിയ ബസ് സംഭവസ്ഥലത്ത് വച്ച് തന്നെ ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ വാഹനമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ബസ് ഡ്രൈവർ പൊലീസിനോട് പറഞ്ഞതെന്നാണ് വിവരം.

കെ. സുരേന്ദ്രനെ രക്ഷിക്കാൻ ഇഡിയും കേരള പോലീസും തമ്മിൽ മത്സരം; ഇപ്പോഴത്തെ വെളിപ്പെടുത്തൽ ബിജെപി ഭിന്നതയിൽ നിന്നുണ്ടായത്; പാർട്ടി ചിഹ്നത്തെ ഡമ്മി ആക്കിയത് കൊടകരയിലെ സിപിഎം-ബിജെപി ഡീലിന്റെ ഭാഗമായാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: കൊടകര കുഴൽപ്പണ കേസിൽ കെ. സുരേന്ദ്രനെ രക്ഷിക്കാൻ ഇഡിയും കേരള പോലീസും തമ്മിൽ മത്സരമാണെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. ബിജെപിയിലെ ഭിന്നതയിൽ നിന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ ബിജെപി ഓഫീസ് സെക്രട്ടറിയെ നിയന്ത്രിക്കുന്നത് താനാണെന്ന് സുരേന്ദ്രൻ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോയെന്നും ചോദിച്ചു. ഈ ആരോപണം തെളിയിച്ചാൽ സുരേന്ദ്രൻ പറയുന്ന പണി ചെയ്യാം. കൊടകരയിലെ സിപിഎം-ബിജെപി ഡീലിന്റെ ഭാഗമായാണ് പാലക്കാട്‌ പാർട്ടി ചിഹ്നത്തെ ഡമ്മി ആക്കിയതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. എങ്ങനെയെങ്കിലും ബിജെപിക്ക് പത്തു വോട്ട് പിടിച്ചു കൊടുക്കാൻ […]

കീഴ് ജീവനക്കാരിയെ താമസസ്ഥലത്തെത്തിച്ച് ലൈംഗികാതിക്രമത്തിനിരയാക്കി ; പ്രതിക്ക് 12 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി

സ്വന്തം ലേഖകൻ പെരിന്തല്‍മണ്ണ: കൂടെ ജോലിചെയ്തിരുന്ന കീഴ് ജീവനക്കാരിയെ താമസസഥലത്തെത്തിച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന കേസിലെ പ്രതിക്ക് 12 വര്‍ഷം കഠിനതടവും 1,05,000 രൂപ പിഴയും ശിക്ഷ. പെരിന്തല്‍മണ്ണ പരിയാപുരം പണിക്കരുകാട് പറങ്കമൂട്ടില്‍ ജോണ്‍ പി. ജേക്കബി (42)നെയാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. 2021-ല്‍ പെരിന്തല്‍മണ്ണ പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണ് വിധി. സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്തിരുന്ന പ്രതി യുവതിയെ സത്കാരം നടക്കുന്നുണ്ടെന്ന് വിശ്വസിപ്പിച്ച് പ്രതിയുടെ താമസസ്ഥലത്തേക്ക് കൊണ്ടുപോവുകയും ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നുമായിരുന്നു കേസ്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷവും […]