play-sharp-fill

സ്റ്റാലിൻ സർക്കാർ പ്രഖ്യാപിച്ച ജൂലൈ 18 ന് പകരം ‘നവംബർ 1 തമിഴ്നാട് ദിനമാക്കണം; നടൻ വിജയ്

  ചെന്നൈ: നവംബർ 1 ന് തമിഴ്നാട് ദിനം ആയി ആചരിക്കണമെന്ന് നടൻ വിജയ്. 1956 നവംബർ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിൽ തമിഴ്നാട് രൂപീകരിച്ചത്.   നവംബർ 1 തമിഴ്നാട് ദിനം ആയാൽ, തമിഴ് സംസാരിക്കുന്നവരെ ഒന്നിപ്പിക്കാനായി ജീവത്യാഗം ചെയ്തവർക്കുള്ള ആദരം ആകുമെന്നും വിജയ് പറഞ്ഞു.   ജൂലൈ 18 തമിഴ്നാട് ദിനം ആയി ആചരിക്കുമെന്ന് കഴിഞ്ഞ വർഷം സ്റ്റാലിൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നാക്കി മാറ്റണമെന്ന പ്രമേയം അണ്ണാദുരൈ 1967ജൂലൈ 18നാണ് അവതരിപ്പിച്ചത്. അതുകൊണ്ടാണ് സ്റ്റാലിൻ സർക്കാർ ജൂലൈ 18 […]

സ്ഥിരമായി മദ്യപിച്ചെത്തി അയൽവാസികളെ അസഭ്യം പറയും ; ഒടുവിൽ വീട്ടിൽ ആളില്ലാത്ത ദിവസം നോക്കിവെച്ച് മദ്യപാനിയായ വയോധികനെ കൊലപ്പെടുത്തി ; അയല്‍വാസികള്‍ക്ക് ജീവപര്യന്തം

തിരുവനന്തപുരം: മദ്യപിച്ചെത്തി അസഭ്യം വിളിച്ചതിന് അയല്‍വാസിയെ തടികൊണ്ട് അടിച്ചുവീഴ്ത്തുകയും പേപ്പർ കട്ടിംഗ് കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും പിഴയും വിധിച്ച്‌ നെയ്യാറ്റിൻകര അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി. വിളപ്പില്‍ ചൊവ്വള്ളൂർ കാവുംപുറം വഞ്ചിയൂർക്കോണം സ്വദേശികളായ പ്രസാദ് (40), ഉഷാ ഭവനില്‍ അനുരാജൻ എന്ന് വിളിക്കുന്ന അനി (56) എന്നിവരെയാണ് ജീവപര്യന്തം കഠിന തടവിനും 50000 രൂപ വീതം പിഴ ഒടുക്കുന്നതിനുമായി ജഡ്ജി എ.എം. ബഷീർ ശിക്ഷിച്ചത്. അയല്‍വാസിയായ മണിയൻ (55) ആണ് കൊല്ലപ്പെട്ടത്. 2014 മാർച്ച്‌ മാസം […]

വ്യാജ വാഗ്ദാനങ്ങൾ നൽകി കോൺഗ്രസ് ജനങ്ങളെ വഞ്ചിക്കുന്നു, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം സാമ്പത്തിക പ്രതിസന്ധി കാരണം വികസനം വഴിമുട്ടി നിൽക്കുന്നു, കോൺഗ്രസിന് ചെയ്യുന്ന വോട്ടുകൾ ഭരണമില്ലായ്മക്കുള്ള വോട്ടുകൾ; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: വ്യാജ വാഗ്ദാനങ്ങൾ നൽകി കോൺഗ്രസ് ജനങ്ങളെ വഞ്ചിക്കുകയാണെന്ന രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എല്ലാം സാമ്പത്തിക പ്രതിസന്ധി കാരണം വികസനം വഴിമുട്ടി നിൽക്കുകയാണ്. കോൺഗ്രസിൻ്റെ വ്യാജ വാഗ്ദാനങ്ങളിൽ ഇരയാകുന്നത് ഈ സംസ്ഥാനങ്ങളിലെ കർഷകരും, യുവാക്കളും, സ്ത്രീകളും അടക്കമുള്ളവരാണ്. വ്യാജ വാഗ്ദാനങ്ങൾ കാരണം നിലവിലുള്ള പദ്ധതികളെ പോലും ബാധിക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി. കോൺഗ്രസിന് വോട്ട് ചെയ്താൽ അത് ഭരണമില്ലായ്മക്കുള്ള വോട്ടാണെന്നും അദ്ദേഹം പരിഹസിച്ചു. തെലങ്കാന, കർണാടക, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ പരിഹാസം. എന്നാൽ, മോദിയുടെ ഗ്യാരണ്ടി 140 […]

നടന്‍ ജോജു ജോര്‍ജ്ജിനെതിരെ കെ എസ് യു രംഗത്ത് ; ആദര്‍ശിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് ജോജുവിന്റെ ”പണി”പാളിയപ്പോഴുള്ള പ്രതികരണം; അങ്ങനെയെങ്കില്‍ ആദര്‍ശിന് വേണ്ടി നിയമ പോരാട്ടം കെ എസ് യു ഏറ്റെടുക്കുമെന്ന് : സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ

കൊച്ചി : നടന്‍ ജോജു ജോര്‍ജ്ജിനെതിരെ കെ.എസ്.യു രംഗത്ത്. ജോജു ജോര്‍ജിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ”പണി” എന്ന ചിത്രത്തില്‍ സ്ത്രീ കഥാപാത്രത്തെ ഒബ്‌ജെക്റ്റിഫൈ ചെയ്യുന്നതും റേപ്പ് ഉള്‍പ്പടെ അപകടകരമായ രീതിയില്‍ ചിത്രീകരിക്കുകയും ചെയ്യുന്നതും ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പ്രൊഫൈലില്‍ റിവ്യു എഴുതിയ കാര്യവട്ടം പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ ആദര്‍ശനെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തു വന്നതിനു പിന്നാലെയാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ പ്രതികരണം. ആദര്‍ശിനെതിരെ നിയമ നടപടികളുമായി ജോജു മുന്നോട്ടു പോയാല്‍ കെ.എസ്.യു നിയമ പോരാട്ടം ഏറ്റെടുക്കുമെന്നും അലോഷ്യസ് സേവ്യര്‍ ഫേസ്ബുക്ക് കുറിപ്പില്‍ […]

ദീപാവലി കാലത്ത് ഓഫർ കേട്ട് ഞെട്ടരുത്: വെറും പത്ത് രൂപയ്ക്ക് സ്വര്‍ണം വാങ്ങാം; ഞെട്ടിച്ച്‌ അംബാനി; ഉത്സവകാലത്ത് ഇനി പൊന്ന് വാരിക്കൂട്ടാം; വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി ജിയോ ഫിനാൻസ് ആപ്പ്

ഡൽഹി: ദീപാവലി കാലത്ത് സ്വർണം ഏറ്റവും വലിയ നിഷേപമാക്കി മാറ്റൻ മികച്ച അവസരമൊരുക്കി റിലയൻസ് ഗ്രൂപ്പ് ചെയർമാനും ശതകോടീശ്വരനുമായ മുകേഷ് അംബാനി. ധൻതേരാസ്, മുഹൂർത്ത വ്യാപാരം എന്നിവ ലക്ഷ്യമിട്ട് സ്മാർട്ട് ഗോള്‍ഡ് സേവനവുമായി ആണ് മുകേഷ് അംബാനി എത്തുന്നത്. ജിയോ ഫിനാൻഷ്യല്‍ സർവീസസ് ആണ് ജിയോ ഫിനാൻസ് ആപ്പില്‍ സ്മാർട്ട് ഗോള്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. വെറും പത്ത് രൂപയ്ക്ക് പോലും സ്വർണം വാങ്ങാമെന്നതാണ് അംബാനിയുടെ ജിയോ ഫിനാൻസ് ആപ്പിന്റെ ഏറ്റവും വലിയ സവിശേഷത. ഇത് വഴി ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ സ്വർണത്തില്‍ എളുപ്പത്തില്‍ നിഷേപം നടത്താനുള്ള ഓപ്ഷനാണ് […]

ബിജെപിക്കെതിരെ സിപിഎം പുതിയ കഥകൾ മെനയുന്നത് തെരഞ്ഞെടുപ്പിലെ പരാജയ ഭീതി കാരണം, കൊടകര കേസിൽ 2021ൽ ഇഡിക്ക് കത്ത് നൽകിയെങ്കിൽ മൂന്ന് വർഷം കേരള പോലീസ് ഉറങ്ങുകയായിരുന്നോ..? തെരഞ്ഞെടുപ്പ് കാല തമാശകൾ സിപിഎം അവസാനിപ്പിക്കണം; പരിഹാസവുമായി വി മുരളീധരൻ

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിലെ പരാജയ ഭീതി കാരണം സിപിഎം, ബിജെപിക്ക് എതിരെ പുതിയ കഥകൾ സൃഷ്ടിക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. കൊടകര കേസിൽ 2021ൽ ഇഡിക്ക് കത്ത് നൽകിയെങ്കിൽ പിന്നീട് മൂന്ന് വർഷം കേരള പോലീസ് ഉറങ്ങുകയായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. ബിജെപി ഓഫീസിൽ ചായ വാങ്ങാൻ നിർത്തിയയാളെ കോടികൾ എൽപ്പിക്കുമോയെന്ന് മുരളീധരൻ പരിഹസിച്ചു. തെരഞ്ഞെടുപ്പ് കാല തമാശകൾ സിപിഎം അവസാനിപ്പിക്കണം. കേരള പോലീസോ കേന്ദ്ര ഏജൻസിയോ അന്വേഷിച്ചാലും ഭാരതീയ ജനതാ പാർട്ടിക്ക് ആശങ്ക ഇല്ല. ഒരു അന്വേഷണവും ബിജെപി തടഞ്ഞിട്ടില്ല. മുഹമ്മദ് റിയാസിന്‍റെ […]

തൃശ്ശൂർ പൂരത്തിനുണ്ടാകുന്ന ജൈവ മാലിന്യങ്ങൾ ദേവസ്വങ്ങൾ സ്വയം സംസ്‌കരിക്കണമെന്ന് ജില്ലാ ഭരണകൂടം; ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് കത്ത് നൽകി; ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന നിലപാടിൽ തിരുവമ്പാടി

തൃശൂർ: പൂരം നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന ജൈവ മാലിന്യങ്ങൾ ദേവസ്വങ്ങൾ സ്വയം സംസ്‌കരിക്കണമെന്ന് ജില്ലാ ഭരണകൂടം. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് കളക്ടർ കത്ത് നൽകി. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള പള്ളിത്താമം മൈതാനത്തിൽ ഇനി മാലിന്യ സംസ്കരണം നടത്താൻ കഴിയില്ലെന്നും അറിയിച്ചിട്ടുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിലപാട് അംഗീകരിച്ചാണ് ജില്ലാ ഭരണകൂടം ഇരു ദേവസ്വങ്ങൾക്കും കത്ത് നൽകിയത്. തിരുവമ്പാടിയും പാറമേക്കാവും മാത്രമല്ല കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള എട്ടു ഘടക പൂരങ്ങളും ചേർന്നാണ് പൂരം നടത്തുന്നതെന്നും അതിനാൽ ഈ ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും തിരുവമ്പാടി […]

ഭാര്യയ്ക്ക് സ്തനാര്‍ബുദം: പണം കണ്ടെത്താൻ ഭർത്താവ് പാൻകേക്ക് വില്പന: വിദ്യാര്‍ത്ഥികള്‍ ചെയ്തത് കണ്ടോ? കയ്യടിച്ച്‌ ജനങ്ങള്‍

ഡൽഹി: സാമൂഹികമാധ്യമങ്ങളുടെ ദൂഷ്യവശങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെങ്കിലും സമൂഹത്തിന്റെ പുരോഗതിയിലും വികസനത്തിലും വലിയ പങ്കുവഹിക്കാനും പലപ്പോഴും സാമൂഹിക മാധ്യമങ്ങള്‍ വഴി തുറക്കാറുണ്ട്. സാമൂഹികമാധ്യമങ്ങളുടെ ഇത്തരം ഇടപെടലുകളിലൂടെ ജീവിതം തിരികെ പിടിക്കാൻ സാധിച്ച നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. ലോകത്തിൻറെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇത്തരത്തിലുള്ള പ്രതീക്ഷ നല്‍കുന്ന നിരവധി സംഭവങ്ങള്‍ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അത്തരത്തില്‍ ഒരു സംഭവം കഴിഞ്ഞദിവസം സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുകയുണ്ടായി. കാൻസർ രോഗബാധിതയായ ഭാര്യക്കൊപ്പം തെരുവില്‍ പാൻ കേക്ക് വില്പന നടത്തുന്ന ഒരു മനുഷ്യൻറെ ജീവിതം മാറ്റിമറിക്കാൻ […]

വാഗമൺ റൂട്ടിൽ റോഡിലേക്ക് കൂറ്റൻ പാറ ഇടിഞ്ഞു വീണു: സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ: 2 ദിവസമായി ഇവിടെ മഴ തുടരുകയാണ്.

പാലാ: വാഗമൺ റൂട്ടിൽ സഞ്ചരിക്കുന്നവർ ശ്രദ്ധിക്കാൻ ഈ റൂട്ടിൽ മലയിടിച്ചിലിന് സാധ്യതയുണ്ട്. ഈരാറ്റുപേട്ട – വാഗമൺ റോഡിൽ വേലത്തുശ്ശേരിക്ക് താഴെ വല്യ പാറയ്ക്ക് സമീപം കൂറ്റൻ പാറക്കല്ല് റോഡിലേക്ക് പതിച്ചു. റോഡിൻ്റെ മുകൾ വശത്തു നിന്നും വലരി തോടിൽ കൂടി വലിയ ഉരുളൻ കല്ല് റോഡിൻ്റെ നടുവിലേക്ക് പതിക്കുകയായിരുന്നു.. റോഡിൽ വീണ കല്ല് പൊതുമരാമത്തും പഞ്ചായത്തും ചേർന്ന് നീക്കം ചെയ്തു. കഴിഞ്ഞ രണ്ടു ദിവസമായി ഈ പ്രദേശങ്ങളിൽ കനത്ത മഴയുണ്ടായിരുന്നാതായി ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റ് കെ സി ജെയിംസ് പറഞ്ഞു. ഈ റൂട്ടിൽ സഞ്ചരിക്കുന്നവർ […]

കാഞ്ഞിരപ്പള്ളി ചിറക്കടവ് ക്ഷേത്രത്തിന് സമീപം വാഹനാപകടം ; നിയന്ത്രണം നഷ്ടപ്പെട്ട കാർ എതിരെ വന്ന ബൈക്ക് യാത്രികനെ ഇടിച്ചിട്ട് റോഡ് സൈഡിലുള്ള ഷോപ്പിന്റെ തൂണും തകർത്ത് സമീപത്തുള്ള വീട്ടിലേക്ക് ഇടിച്ചു കയറി

കോട്ടയം : കാഞ്ഞിരപ്പള്ളി ചിറക്കടവ് അമ്പലത്തിനു സമീപം വാഹനാപകടം. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ എതിരെ വന്ന ബൈക്ക് യാത്രികനെ ഇടിച്ചിട്ട് റോഡ് സൈഡിലുള്ള ഷോപ്പിന്റെ തൂണും ഇടിച്ചു തെറിപ്പിച്ച് സമപീത്തുള്ള വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ ഡ്രൈവർ മൊബൈലിലിൽ സംസാരിച്ചുകൊണ്ട് വളവ് തിരിയുന്നതിനിടെയാണ് അപകടം. അപകടത്തിൽ വീടിൻ്റെ മതിലും കാറും തകർന്നു.